ബി.ഡി.കെ -ബി.സി.ഐ.സി.എ.ഐ രക്തദാന ക്യാമ്പ്
text_fieldsബ്ലഡ് ഡോണേഴ്സ് കേരളയും ബി.സി.ഐ.സി.എ.ഐയും സംയുക്തമായി കിങ് ഹമദ്
യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ബി.സി.ഐ.സി.എ.ഐ) സംയുക്തമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി.അറുപതോളം പേർ പ്ലേറ്റ്ലറ്റ്സ് ഉൾപ്പെടെ രക്തം ദാനം ചെയ്തു.
ഓൾ ഇന്ത്യ സീനിയർ സൗത്ത് സോൺ വിമൻസ് ക്രിക്കറ്റ് കമ്മിറ്റി ചെയർപേഴ്സൻ നികേത വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ എന്നിവർ സംസാരിച്ചു. ട്രഷറർ ഫിലിപ് വർഗീസ്, ക്യാമ്പ് ചീഫ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, സാബു അഗസ്റ്റിൻ, അശ്വിൻ, സുനിൽ, ഗിരീഷ്, നിതിൻ, രേഷ്മ, രമ്യ, വിനീത, ധന്യ, സലീന, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

