Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപീപ്പിൾസ്  ഫോറം ...

പീപ്പിൾസ്  ഫോറം  രക്തദാന  ക്യാമ്പ്  സംഘടിപ്പിച്ചു

text_fields
bookmark_border
പീപ്പിൾസ്  ഫോറം  രക്തദാന  ക്യാമ്പ്  സംഘടിപ്പിച്ചു
cancel

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈ​​​െൻറ ആഭിമുഖ്യത്തിൽ സൽമാനിയാ മെഡിക്കൽ സ​​െൻററുമായി സഹകരിച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയാ മെഡിക്കൽ സ​​െൻററിലെ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ ബഹ്‌റൈനിലെ നിരവധി സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ നൂ​േറാളം പേർ പങ്കെടുത്തു. 75 ഓളം അംഗങ്ങൾ രക്തം ദാനം ചെയ്​തു. ശിഫാ അൽജസീറ മെഡിക്കൽ ഡയറക്​ടർ ഡോ. സൽമാൻ അലി ഗരീബ് രക്തദാനക്യാമ്പ് ഉൽഘാടനം ചെയ്​തു. രക്തം ദാനം ചെയ്​തവർക്ക് ശിഫ-അൽജസീറയുടെ രണ്ടു മാസത്തെ കാലാവധിയോടുകൂടിയ സൗജന്യ പരിശോധന കാർഡും വിതരണം ചെയ്​തു. പ്രസിഡൻറ്​ ജെ.പി. ആസാദ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  റജി വർഗീസ്,ബിജു കുമാർ, ജയശീൽ, ശ്രീജൻ ,ശങ്കുണ്ണി,വിനീഷ്, മനീഷ്, നിഖിൽ,ദിലീപ്, രജനി ബിജു,ദിവ്യ വിനീഷ് എന്നിവർ നേതൃത്വം നൽകി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood camppeoples forumBahrain News
News Summary - blood camp-peoples forum-bahrain news
Next Story