Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്റർ ബ്ലെസ്സൻ ജോയ് നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്റർ ബ്ലെസ്സൻ ജോയ് നാട്ടിൽ നിര്യാതനായി
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്ററും കൊല്ലം തെന്മല സ്വദേശിയുമായ ബ്ലെസ്സൻ ജോയ് (50) നാട്ടിൽ നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി ഹൃദയാഘാത്തെ തുടർന്നാണ് മരിച്ചത്. രോഗബാധയെ തുടർന്ന് മൂന്ന് മാസം മുമ്പാണ് അദ്ദേഹം ഉപരിചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്.

വർഷങ്ങളായി ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ പ്രമുഖ സ്റ്റേജ് പരിപാടികളുടെ കോ-ഓർഡിനേറ്ററായും ആർട്ടിസ്റ്റ് മാനേജറായും പ്രവർത്തിച്ചുവരികയായിരുന്നു. പ്രവാസി സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ ആറ് വർഷക്കാലമായി ബി.എം.സിയിലെ ഇവന്റ് കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതരായ എൻ ജോയിയും അന്നമ്മ ജോയിയുമാണ് മാതാപിതാക്കൾ.

സംസ്കാരം പിന്നീട് ബന്ധുക്കൾ തീരുമാനിക്കും. ബ്ലെസ്സൻ ജോയിയുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blessan Joy, prominent event coordinator in Bahrain, passes away in his hometown
Next Story