Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.കെ.എസ്.എസ്.എഫ് ഹ്രസ്വ ചലച്ചിത്ര മേള രജിസ്ട്രേഷൻ തുടങ്ങി
text_fieldsbookmark_border
Representational Images
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മേള ബി.കെ.എസ്.എസ്.എഫിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പുതിയതായി നിർമിക്കുന്ന അഞ്ച് മിനിറ്റുവരെ ദൈർഘ്യമുള്ള ചിത്രങ്ങളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക. ചലച്ചിത്ര മേഖലയിലെ പ്രശസ്തരടങ്ങുന്ന ജൂറി മികച്ച ചിത്രം, രചന, സംവിധാനം, ഛായാഗ്രഹണം, നടൻ, നടി തുടങ്ങി വിവിധ മത്സര വിഭാഗത്തിൽ വിധി നിർണയം നടത്തും. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനവും ഫലകവും പ്രശസ്തി പത്രവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് 39918997, 34020650, 3972 0030 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

