ഷാനിമോൾ ഉസ്മാന് നിവേദനം നൽകി ബി.കെ.എസ്.എഫ്
text_fieldsബി.കെ.എസ്.എഫ് അംഗങ്ങൾ നിവേദനം കൈമാറുന്നു
മനാമ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി.
മൂന്ന് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക ഉടനടി വിതരണം ചെയ്യുക, പ്രതിമാസ പെൻഷൻ കൃത്യമായി ലഭ്യമാക്കാൻ സ്ഥിരസംവിധാനം ഏർപ്പെടുത്തുക, നോർക്ക കെയറിൽ പുതിയ അംഗങ്ങൾക്ക് ഏത് സമയത്തും ചേരാനുള്ള സൗകര്യം ഒരുക്കുക, വരിസംഖ്യ കുടിശ്ശികയുടെ പിഴപ്പലിശ പൂർണ്ണമായി ഒഴിവാക്കുക, മാതാപിതാക്കളെ ചേർക്കുന്നതിനുള്ള പ്രായപരിധി നീക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
കൂടാതെ, പ്രവാസി കുട്ടികളുടെ പാസ്‌പോർട്ട് തൽക്കാൽ അപേക്ഷാ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക, ഗൾഫിലെ നോർക്ക സെന്ററുകളിലെ ലീഗൽ സെല്ലുകൾ കൂടുതൽ കാര്യക്ഷമമാക്കുക, ഗൾഫ് രാജ്യങ്ങളിൽ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. നജീബ് കടലായി, അനസ് റഹീം, അൻവർ കണ്ണൂർ, മണിക്കുട്ടൻ ജി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

