Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് പ്രവചന മത്സരം: വിജയികൾക്ക് സമ്മാനം നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. സെമിഫൈനലിൽ അർജന്റീന-ക്രൊയേഷ്യ മത്സരത്തിലെ വിജയിയെ പ്രവചിച്ച കെ.എം. തോമസ് ഒന്നാം സ്ഥാനവും മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും ജസ്റ്റിൻ മൂന്നാം സ്ഥാനവും നേടി.
മൊറോക്കോ-ഫ്രാൻസ് മത്സരത്തിലെ വിജയിയെ പ്രവചിച്ച സിറാജ് മുഹമ്മദ് ഒന്നാം സ്ഥാനവും ലത്തീഫ് ആയഞ്ചേരി രണ്ടാം സ്ഥാനവും റാഷി മൂന്നാം സ്ഥാനവും നേടി. ഫൈനലിൽ അർജന്റീന-ഫ്രാൻസ് മത്സരത്തിലെ പ്രവചനത്തിന് സുബൈർ ഫ്രീഡം ഒന്നാം സ്ഥാനവും സൈനൽ രണ്ടാം സ്ഥാനവും കെ.പി. ബഷീർ മൂന്നാം സ്ഥാനവും നേടി.
Next Story

