ശ്രദ്ധേയമായി ബി.കെ.എസ്.എഫ് ദേശീയദിനം-ക്രിസ്മസ് ആഘോഷം
text_fieldsബി.കെ.എസ്.എഫ് ദേശീയദിനം-ക്രിസ്മസ് ആഘോഷം ഫാ. ജോർജ് സണ്ണി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ദേശീയദിനം-ക്രിസ്മസ് ആഘോഷങ്ങൾ മനാമ കെ-സിറ്റി ഹാളിൽ നടന്നു. നിറഞ്ഞ സദസ്സിൽ ബഹ്റൈൻ ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഫാ. ജോർജ് സണ്ണി ഉദ്ഘാടനം ചെയ്തു.
നജീബ് കടലായിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടിക്ക് ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, മജീദ് തണൽ, അഷറഫ് ഫാഷൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ബിസിനസ് രംഗത്തെ പ്രമുഖൻ റഹിം വാവകുഞ്ഞിനെയും സാമൂഹിക പ്രവർത്തക സലീന റാഫിയെയും ആദരിച്ചു.
കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കരോൾ ഗാനങ്ങളും നാടൻപാട്ടുകളും നിറഞ്ഞ സദസ്സിന് മികച്ച കലാസ്വാദന വിരുന്നൊരുക്കി. സാമൂഹിക രംഗത്തെ നിറസാന്നിധ്യങ്ങളായ ഫ്രാൻസിന് കൈതാരത്ത്, ആസീൽ അബ്ദുറഹ്മാൻ, ലത്തീഫ് ആയഞ്ചേരി, അബ്ദുൽ ജലീൽ (റീജനൽ മാനേജർ, ഗൾഫ് മാധ്യമം), സോവിച്ചൻ, ഫസലുൽ ഹഖ്, ഒ.കെ. കാസിം, അനസ് റഹിം, സലാം മമ്പാട്ടുമൂല, ഷബീർ മാഹി, സമീർ ക്യാപിറ്റൽ, ഭാസ്കർജി, ദീപക് മേനോൻ, നിസാർ ഉസ്മാൻ, സിറാജ് റിയ, ഹരീഷ് നായർ, എ.സി.എ. ബക്കർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
ബി.കെ.എസ്.എഫ് ഗ്രൂപ് അംഗം ബഷീർ പറവൂരിന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു. പരിപാടിക്ക് പോഗ്രാം കൺവീനർ സുഭാഷ് തോമസ്, പോഗ്രാം കോഓഡിനേറ്റർ മണിക്കുട്ടൻ, ബി.കെ.എസ്.എഫ് വളന്റിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, കെ.വി. അജീഷ്, സലിം നമ്പ്ര, മനോജ് വടകര, അൻവർ ശൂരനാട്, നജീബ് കണ്ണൂർ, നുബിൻ അൻസാരി, സൈനൽ കൊയിലാണ്ടി, ഷിബു ചെറുതുരുത്തി, സി.പി. രഞ്ജിത്ത്, നൗഷാദ് പൂനൂർ, റാഷിദ് കണ്ണങ്കോട്ട് എന്നിവർ നേതൃത്വം നൽകി. ലത്തീഫ് മരക്കാട്ട് നന്ദി രേഖപ്പെടുത്തി.

