ഭൂകമ്പ ദുരിതബാധിതർക്ക് സഹായവുമായി ബി.കെ.എസ്.എഫ്
text_fieldsമനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു. കടുത്ത തണുപ്പിൽ വലയുന്ന ജനങ്ങൾക്കായി പുതപ്പുകൾ, വസ്ത്രങ്ങൾ, ജാക്കറ്റുകൾ തുടങ്ങിയവയാണ് സമാഹരിച്ചത്. ഫഹ്ദാൻ ഗ്രൂപ്, എം.എം.എ, അൽ റാഷിദ് പൂൾസ് എന്നിവയും ഈ ഉദ്യമത്തിൽ സഹകരിച്ചു.
വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച വസ്തുക്കൾ ബി.കെ.എസ്.എഫ് ഭാരവാഹികൾ ബഹ്റൈനിലെ തുർക്കിയ എംബസിയിൽ ഏൽപിച്ചു. തുർക്കിയ അംബാസഡർ എസിം കാകിൽ ബി.കെ.എസ്.എഫിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

