ദുരിതാശ്വാസ രംഗത്ത് 40 ദിവസം പിന്നിട്ട് ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ
text_fieldsമനാമ: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി ആരംഭിച്ച ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്ലൈൻ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക്. അർഹരായ ആളുകൾക്ക് ഭക്ഷണ വിതരണവുമായി തുടങ്ങിയ സേവനം 40 ദിവസം പിന്നിടുേമ്പാൾ ക്വാറൻറീൻ സൗകര്യം, രോഗികളെ ആശുപത്രിയിൽ എത്തിക്കൽ തുടങ്ങിയ തലങ്ങളിലേക്കും കടന്നിരിക്കുകയാണ്. നോർക്ക കോവിഡ് ഹെൽപ് െഡസ്ക്കുമായി സഹകരിച്ചാണ് ക്വാറൻറീൻ, യാത്രാസൗകര്യമൊരുക്കുന്നത്. ഒാരോ ദിവസവും രാവിലെ തുടങ്ങി അർധരാത്രി വരെ നീളുന്ന സേവനപ്രവർത്തനങ്ങളാണ് ഹെൽപ്ലൈൻ നടത്തുന്നത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതാണ് കൂട്ടായ്മയുടെ വിജയരഹസ്യമെന്ന് രക്ഷാധികാരികളായ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയും പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാവുകയും ചെയ്ത ആയിരങ്ങൾക്കാണ് ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ താങ്ങായത്. ഹെൽപ്ലൈനിലേക്ക് എത്തുന്ന അന്വേഷണങ്ങൾക്ക് ഏതു സമയത്തും മറുപടി പറയാനും സഹായം എത്തിക്കാനും പ്രവർത്തകർ റെഡിയാണ്. ഇതിനായി 20ഒാളം വളൻറിയർമാരാണ് രാപ്പകലില്ലാതെ ബഹ്റൈെൻറ എല്ലാ മേഖലകളിലും കർമരംഗത്തുള്ളത്. ബഹ്റൈൻ പ്രതിഭ, വെൽകെയർ, ഒ.െഎ.സി.സി തുടങ്ങിയ സംഘടനകളുടെ സഹായവും വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 5000ത്തിലേറെ പേർക്ക് ഭക്ഷണം എത്തിച്ചുകഴിഞ്ഞു. പുറമെ, ആവശ്യക്കാർക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഉദാരമതികളായ നിരവധി പേർ ഭക്ഷണം നൽകാനും മറ്റുമായി ഒപ്പമുള്ളതാണ് ഇവരുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത്.
ഇതോടൊപ്പം മാസ്ക് വിതരണവും നടക്കുന്നുണ്ട്. മേയ് ദിനത്തിൽ മാത്രം 3000ത്തോളം മാസ്ക്കുകളാണ് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തത്. ബി.കെ.എസ്.എഫിെൻറ അംഗങ്ങൾ തന്നെയാണ് മാസ്ക്കുകൾ നിർമിക്കുന്നതും. ക്വാറൻറീനിൽ കഴിയുന്നവർക്ക് കുടിവെള്ളം, മരുന്ന്, സോപ്പ്, പേസ്റ്റ് എന്നിവയും എത്തിക്കുന്നുണ്ട്. 250 പേരോളമുള്ള വാട്സ്ആപ് കൂട്ടായ്മയിൽനിന്നാണ് ബി.കെ.എസ്.എഫ് ഹെൽപ്ലൈനിെൻറ തുടക്കം. സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ജോ. കൺവീനർ ലത്തീഫ് മരക്കാട്ട് എന്നിവരാണ് ഹെൽപ്ലൈനിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
