ബി.കെ.എസ്.എഫ് ഈദ് നൈറ്റ് പോസ്റ്റർ പ്രകാശനം
text_fieldsബഹ്റൈൻ കേരള സോഷ്യൽ ഫോറം ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ ഗായകൻ കണ്ണൂർ ശരീഫ് പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ ക്ലബിൽ നടത്തുന്ന ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ ഗായകൻ കണ്ണൂർ ശരീഫ് പ്രകാശനം ചെയ്തു. ബി.കെ.എസ്.എഫ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാനർ പ്രകാശത്തോടൊപ്പം മെഹഫിൽ അരങ്ങേറി. സാമൂഹിക പ്രവർത്തകൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

