നവാസ് അലിക്ക് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി
text_fieldsനവാസ് അലിക്ക് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്ലൈൻ നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ് ലൈൻ ടീമിെൻറ സജീവ പ്രവർത്തകനും ഏറെ നാൾ റോയൽ ചാരിറ്റിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറും രണ്ട് പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയുമായിരുന്ന നവാസ് അലിക്ക് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്ലൈൻ യാത്രയപ്പ് നൽകി. കോവിഡ് നിയന്ത്രണങ്ങളോടെ കെ സിറ്റിയിൽ നടന്ന പരിപാടിയിൽ കൺവീനർ ഹാരിസ് പയങ്ങാടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബഷീർ അമ്പലായി മെമേൻറാ സമ്മാനിച്ചു.
കോവിഡ് മഹാമാരിയിൽ അദ്ദേഹം ബി.കെ.എസ്.എഫിെൻറ കീഴിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്ന് തുടർന്ന് നടന്ന ഒാൺലൈൻ യോഗം അഭിപ്രായപ്പെട്ടു. രക്ഷാധികാരി സുബൈർ കണ്ണൂർ ആശംസകൾ അറിയിച്ചു.
ഉപദേശക സമിതി അംഗം നജീബ് കടലായി, ലത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, നൗഷാദ് വയനാട്, മൻസൂർ കണ്ണൂർ, നജീബ് സലീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

