ബി.കെ.എസ് ഡി.സി ബുക്ക് ഫെസ്റ്റ്: ഇന്ന് മൂന്നു പ്രഭാഷണങ്ങൾ
text_fieldsസാഗരിക ഘോഷ്
മനാമ: ബി.കെ.എസ് ഡി.സി ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് കേരളീയ സമാജത്തിൽ സാഗരിക ഘോഷ്, വി.ജെ. ജെയിംസ്, നികേഷ് കുമാർ എന്നിവർ സദസ്സുമായി സംവദിക്കും. രാവിലെ ഒമ്പതു മുതൽ 11 വരെ നടക്കുന്ന ബുക്ക് ഫെയറിനോടനുബന്ധിച്ച് വൈകീട്ട് അഞ്ചുമണിക്ക് നോവലിസ്റ്റും ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനുമായ വി.ജെ. ജെയിംസ് കുട്ടികളുമായി സംവദിക്കും. കേരളത്തിലെ പ്രമുഖ ടി.വി അവതാരകനും മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ നികേഷ് കുമാറുമായുള്ള മുഖാമുഖം വൈകീട്ട് ഏഴിന് ആരംഭിക്കും. മാധ്യമരംഗത്തെ നവ പ്രവണതകളെക്കുറിച്ചും രാഷ്ട്രീയ, സാമൂഹിക രംഗത്തെ മാറിവരുന്ന സാഹചര്യങ്ങളെക്കുറിച്ചും സദസ്സുമായി സംവദിക്കും.
ഇന്ത്യൻ മാധ്യമപ്രവർത്തകരിലെ ശ്രദ്ധേയമായ വ്യക്തിത്വമായ സാഗരിക ഘോഷ്, ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധിയെയും വാജ്പേയിയെക്കുറിച്ചുമെഴുതിയ പുസ്തകങ്ങളുടെ പിറകിലെ അനുഭവങ്ങൾ പങ്കുവെക്കും. തുടർന്ന് സദസ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയും. പതിനായിരത്തോളം ടൈറ്റിലുകളിൽ ഒരു ലക്ഷത്തോളം പുസ്തകങ്ങളുമായി ആരംഭിച്ച ബി.കെ.എസ്-ഡി.സി ബുക്ക് ഫെസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

