‘സ്ട്രൈഡ്’ പരിശീലനക്കളരിയുമായി ബി.കെ.എസ് വനിത വേദി
text_fields‘സ്ട്രൈഡ്’ പരിശീലനക്കളരിയിൽ പങ്കെടുത്തവർ
മനാമ: യുവതലമുറയ്ക്ക് മികച്ച ആശയവിനിമയ ശേഷിയും ശക്തമായ വ്യക്തിത്വവും കെട്ടിപ്പടുക്കാൻ വഴിയൊരുക്കി, ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്ട്രൈഡ്’ ആത്മവിശ്വാസ പരിശീലനക്കളരി ശ്രദ്ധേയമായി. കുട്ടികളിലെ സഭാകമ്പം മാറ്റി നിർഭയത്വത്തോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തെ നേരിടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ക്യാമ്പ് സംഘടിപ്പിച്ചത്. സംസാരിക്കുക, വിശ്വസിക്കുക, ചിന്തിക്കുക, സംവദിക്കുക, ധീരത കാണിക്കുക, വികസിക്കുക എന്നീ ആശയങ്ങളെ മുൻനിർത്തി നടത്തിയ പരിശീലനത്തിന് മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.
ബി.കെ.എസ് ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ വനിതാ വേദി ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വരും നാളുകളിലും കുട്ടികളുടെ സർഗ്ഗാത്മക വികാസത്തിനായി സമാനമായ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വനിതാ വേദി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

