ബി.കെ.എസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 17ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗെയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപൺ ജൂനിയർ - സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 17ന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മേയ് 26 വരെ നീളുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗ്ൾസ് മത്സരങ്ങൾക്കുപുറമെ, പുരുഷന്മാർക്കും വനിതകൾക്കുംവേണ്ടിയുള്ള ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, 45 വയസ്സിനും 50 വയസ്സിനും മുകളിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മാസ്റ്റേർസ് ഡബ്ൾസ് 80 കഴിഞ്ഞവർക്കായി ജംബ്ൾഡ് ഡബിൾസ് മത്സരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ടൂർണമെൻറിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മേയ് 11 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ്.എം39777801 തൃപ്തിരാജ് 33078662.

