Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികളോടുള്ള...

പ്രവാസികളോടുള്ള കരുതൽ:​ ഭരണാധികാരികൾക്ക്​ നന്ദി പറഞ്ഞ്​ എം.എ യൂസുഫലി

text_fields
bookmark_border
പ്രവാസികളോടുള്ള കരുതൽ:​ ഭരണാധികാരികൾക്ക്​ നന്ദി പറഞ്ഞ്​ എം.എ യൂസുഫലി
cancel
camera_alt

ബഹ്​റൈൻ കേരളീയ സമാജം ഓണാഘോഷം എം.എ യൂസുഫലി ഉദ്​ഘാടനം ചെയ്യുന്നു

മനാമ: കോവിഡ്​ മഹാമാരിക്കാലത്ത്​ ഇന്ത്യക്കാരടക്കമുളള മുഴുവൻ പ്രവാസികളെയും സ്വദേശികൾക്കൊപ്പം ചേർത്ത്​ പിടിച്ച്​ ബഹ്​റൈൻ ഭരണാധികാരികൾ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക്​ നന്ദി അറിയിക്കുന്നതായി ലുലു ഗ്രൂപ്പ്​ ചെയർമാനും​ മാനേജിങ്​​ ഡയറക്ടറുമായ എം.എ യൂസുഫലി പറഞ്ഞു. ബഹ്​റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ വിഷമങ്ങളും പ്രയാസങ്ങളും സഹിച്ച കോവിഡ്​ കാലഘട്ടമാണ്​ കഴിഞ്ഞുപോയത്​. വാക്സിനും, മരുന്നും മറ്റ്​ എല്ലാവിധ സംവിധാനങ്ങളുമൊരുക്കി മഹാമാരിക്കാലത്ത്​ മുഴുവൻ ജനങ്ങളെയും ഭരണാധികാരികൾ സംരക്ഷിച്ചു.

അഗതികളെയും അശരണരെയും സഹായിക്കാനും സ്വതന്ത്ര്യത്തോടെ ജീവിക്കാനുമുളള സന്ദേശമാണ്​ ഓണം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈൻ സാമൂഹികക്ഷേമ വകുപ്പ്​ മന്ത്രി ഉസാമ അൽ അസ്ഫൂർ, ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്തവ എന്നിവർ ഉദ്​ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അഥിതികൾക്ക്​ സമാജത്തിന്‍റെ ഉപഹാരം സമ്മാനിച്ചു. കലകാരൻ ദിനേഷ്​ മാവൂർ അറബിക്​ കാലിഗ്രാഫിയിൽ തീർത്ത ചിത്രം യൂസുഫലിക്ക്​ സമ്മാനിച്ചു. സമാജം പ്രസിഡന്‍റ്​ പി.വി രാധാകൃഷ്ണപിളള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ്​ കാരക്കൽ സ്വാഗതം പറഞ്ഞു. ഉദ്​ഘാടന ചടങ്ങിനോടനുബന്​ധിച്ച്​ പ്രശസ്ത പിന്നണി ഗായിക കെ.എസ്​ ചിത്ര നയിച്ച ഗാനമേളയും അരങ്ങേറി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story