ബി.കെ.എസ് സംഗീത-നൃത്ത സന്ധ്യ 12ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ഫെബ്രുവരി 12ന്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സെഗയ്യയിലെ ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ വൈകീട്ട് 7.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രവാസി സമൂഹത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം, പാരമ്പര്യത്തെയും ആധുനിക കലാസൃഷ്ടികളെയും സമന്വയിപ്പിച്ച ഉയർന്ന നിലവാരമുള്ള സംഗീത-നൃത്ത-സാഹിത്യ പരിപാടികൾ നിരന്തരം സംഘടിപ്പിച്ചുവരുകയാണെന്നും ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

