ബി.കെ.എസ് സ്വാതന്ത്ര്യദിനാഘോഷം
text_fieldsകേരളീയ സമാജം അങ്കണത്തിൽ പതാക ഉയർത്തുന്നു
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം രാജ്യസ്നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സമാജം ആക്ടിംഗ് പ്രസിഡന്റ് രവികുമാർ ദേശീയപതാക ഉയർത്തി.
സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രൻ നായർ, അഭിലാഷ് വെള്ളുക്കൈ, ബിനു കരുണാകരൻ, രാജീവ് പി. മാത്യുഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാജം സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയകുമാർ കുണ്ടംകുഴി,ഹരികൃഷ്ണൻ, കെ.ടി സലിം, വേണുഗോപാൽ എന്നിവരോടൊപ്പം സമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച ധീരദേശാഭിമാനികളെ ചടങ്ങിൽ ആദരപൂർവ്വം അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യവും, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ജനാധിപത്യ മൂല്യങ്ങൾ, പുരോഗതി എന്നിവ സംരക്ഷിക്കുന്നതിൽ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്തവും ചടങ്ങിൽ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

