Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ് ഭരണസമിതി...

ബി.കെ.എസ് ഭരണസമിതി സ്ഥാനാരോഹണം 27ന്

text_fields
bookmark_border
ബി.കെ.എസ് ഭരണസമിതി സ്ഥാനാരോഹണം 27ന്
cancel
camera_alt

ബി.കെ.എസ് 2026-2028 വർഷത്തെ

ഭരണസമിതി 

മനാമ: ബഹ്‌റൈൻ കേരളീയ സമാജം 2026-2028 വർഷത്തെ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനാരോഹണം (ഇൻഡക്ഷൻ സെറിമണി) ജൂൺ 27 ശനിയാഴ്ച വൈകിട്ട് സമാജം ഡി.ജെ ഹാളിൽ നടക്കുമെന്ന് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥി ആയിരിക്കും. കലാപരിപാടികളും പ്രസിദ്ധ ഗായകൻ പന്തളം ബാലൻ നയിക്കുന്ന മ്യൂസിക്കൽ നെറ്റും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ കേരളീയ സമാജം വനിതാ വേദിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കും. എല്ലാവരെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationbksgoverning
News Summary - BKS Governing Council inauguration on the 27th
Next Story