ബി.കെ.എസ് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് 2025
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നു മുതൽ 25 വരെ സമാജം ഗ്രൗണ്ടിലാണ് മത്സരം. കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കായിക വിനോദത്തിലധിഷ്ഠിതമായ സാമൂഹികമായ ഇടപഴകലിനെ വളർത്തിയെടുക്കുന്നതിനും അതുവഴി വിവിധ ജനവിഭാഗങ്ങളുമായുള്ള സാഹോദരവ്യം സഹവർത്തിത്വവും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിലെ മികച്ച ക്രിക്കറ്റ് ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം മത്സരത്തിന്റെ ആവേശകരമായ അന്തരീക്ഷം, എല്ലാ പ്രായത്തിലുമുള്ള കായിക പ്രേമികൾക്കും സമ്മാനിക്കുന്നതിന്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് ഇബ്രാഹിം പറഞ്ഞു. ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഈ മാസം 22 വരെ തുടരുമെന്നു സംഘാടകർ അറിയിച്ചു. ടൂർണമെന്റ് കാണുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷാജി ആൻറണി (കൺവീനർ) 39687681, രാജേഷ് കോടോത്ത് 33890941 എന്നിവരെ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

