ബി.കെ.എസ് ദേവ്ജി കലോത്സവം: ആവേശകരമായി മുന്നോട്ട്
text_fieldsബി.കെ.എസ് ദേവ്ജി കലോത്സവത്തിൽനിന്ന്
മനാമ: കേരളീയ സമാജം ബി.കെ.എസ് ദേവ്ജി കലോത്സവം സമാപനത്തിലേക്ക് നീങ്ങുമ്പോൾ വിവിധ ഗ്രൂപ്പുകൾ വർണാഭമായ ഡാൻസ് പ്രോഗ്രാമുകളുമായി കലോത്സവവേദികളിൽ സജീവമാണ്.
വെസ്റ്റേൺ ഡാൻസ്, ഗ്രൂപ് സോങ്, ദേശഭക്തിഗാന മത്സരം, ഒപ്പന, മൈം മത്സരങ്ങളുടെ സമാപന ദിവസമായ ശനിയാഴ്ച നടക്കുന്ന ജൂനിയർ സീനിയർ സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ എന്നിവയെല്ലാം ഉത്സവത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളാണ്.
വിവിധ നൃത്താധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ ഗ്രൂപ് ഡാൻസ് കാണാൻ വമ്പിച്ച ആൾക്കൂട്ടമാണ് കാണികളായി എത്താറുള്ളതെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ്, കലോത്സവം ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് എന്നിവർ അറിയിച്ചു. മേയ് ഒന്നിന് നടക്കുന്ന സമാപന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സ്പീക്കർ എ.എൻ ഷംസീർ, പ്രമോദ് നാരായണൻ എം.എൽ.എ, ദേവ്ജി ഗ്രൂപ്പ പ്രതിനിധി ജയദീപ് ഭരത് ജി തുടങ്ങിയവർ പങ്കെടുക്കും.
അഞ്ചോളം വരുന്ന ഗ്രൂപ് ചാമ്പ്യന്മാർ, കൂടുതൽ പോയന്റ് നേടിയവർക്കുള്ള കലാതിലകം, കലാപ്രതിഭ പട്ടങ്ങളും സമാപനദിവസം നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.
നൂറിലധികം വരുന്ന വളന്റിയർമാരുടെയും സമാജം മെംബർമാരുടെയും പരിശ്രമമാണ് കലോത്സവത്തിന്റെ വിജയമെന്നും ധാരാളം പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചു എന്നതും അഭിമാനകരമായി കരുതുന്നുവെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

