ബി.കെ.എസ് ദേവ്ജി ജി.സി.സി കലോത്സവം; ശൗര്യ ശ്രീജിത് കലാപ്രതിഭ, ഇഷ ആഷിക് കലാതിലകം
text_fieldsകലാപ്രതിഭയും സാഹിത്യ രത്നവും ആയി
തിരഞ്ഞെടുക്കപ്പെട്ട ശൗര്യ ശ്രീജിത്തും കലാതിലകം ഇഷ ആഷിക്കും
മനാമ: ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി.സി.സി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളുടെ സർഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചക്ക് കേരളീയ സമാജം നൽകുന്ന നേതൃപരമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
അക്ഷയ ബാലഗോപാൽ, ശ്രീദക്ഷ സുനിൽ കുമാർ,ശിൽപ സന്തോഷ്,നേഹ ജഗദീഷ്,അക്ഷിത വൈശാഖ്,പുണ്യ ഷാജി,അഭിനവ് അശോക്, ഗായത്രി സുധീർ
,
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ് ജോ.ഡയറക്ടർ ജയദീപ് ഭരത്ജി, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലോത്സവം കൺവീനർമാരായ ബിനു വേലിയിൽ, നൗഷാദ് മുഹമ്മദ്, സമാജം ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആയിരത്തോളം മത്സരാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു. കലാപ്രതിഭയും സാഹിത്യരത്നവും ആയി ശൗര്യ ശ്രീജിത്തും കലാതിലകമായി ഇഷ ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
കേരളീയ സമാജം ദേവ്ജി ജി.സി.സി കലോത്സവം സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജിനെ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

