Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.കെ.എസ്-ഡി.സി ബുക്ക് ഫെസ്റ്റ് ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു

text_fields
bookmark_border
ബി.കെ.എസ്-ഡി.സി ബുക്ക് ഫെസ്റ്റ് ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു
cancel
camera_alt

ബി.​കെ.​എ​സ്-​ഡി.​സി ബു​ക്ക് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ൻ​സ്ട്രു​മെ​ന്റ​ൽ ഫ്യൂ​ഷ​ൻ

Listen to this Article

മനാമ: ബി.കെ.എസ്-ഡി.സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾചറൽ ഫിയസ്റ്റയുടെ നാലാം ദിവസം ഐ.ഐ.പി.എയുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ് കുര്യന്റെ ഇംഗ്ലീഷ് കവിത പുസ്തകം-ദ പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ്‌ പ്രകാശനം ചെയ്തു. പ്രമുഖ വ്ലോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.

മാധ്യമപ്രവർത്തകയായ രാജി ഉണ്ണികൃഷ്ണൻ പുസ്തകപരിചയം നടത്തി. മോഹിനി തോമസ് കോഓഡിനേറ്റർ ആയ ചടങ്ങിൽ ബുക്ക് ഫെയർ ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ജോയന്റ് കൺവീനർ സവിത സുധീർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ബൈജു എൻ. നായരുമായി മുഖാമുഖം നടന്നു. അജിത്ത് നായർ മോഡറേറ്റർ ആയിരുന്നു. കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും സമാജം അങ്കണത്തിൽ നടന്നുവരുന്നുണ്ട്. ഡിസംബർ 14ാം തീയതി വരെ നടക്കുന്ന പുസ്തകോത്സവത്തിലും സാംസ്കാരിക പരിപാടിയിലും പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സമാജം അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BKS-DC Book Fest Instrumental Fusion and Ghazal held
Next Story