Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.കെ.എസ് ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ

text_fields
bookmark_border
സ്റ്റീഫൻ ദേവസിയും ഉമയാൾ പുരം ശിവരാമനും ഇന്ന് വേദിയിൽ
ബി.കെ.എസ് ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ
cancel
camera_alt

ബഹ്​റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ച ഇൻഡോ-ബഹ്​റൈൻ ഡാൻസ്​ ആന്‍റ്​ മ്യൂസിക്ക് ഫെസ്റ്റിവൽ ബഹ്​റൈൻ സാംസ്കാരിക അതോറിറ്റി കൾച്ചർ ആന്‍റ്​ ആർട്​സ്​ ഡയറക്ടർ ജനറൽ ശൈഖ ഹാല ബിൻത് മുഹമ്മദ് ആൽ ഖലിഫ ഉദ്​ഘാടനം ചെയ്യുന്നു. ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്​റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമാ, കേരളീയ സമാജം പ്രസിഡന്‍റ്​ പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് ഗോവിന്ദപുരം തുടങ്ങിയവർ സമീപം

Listen to this Article

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലാരംഭിച്ച ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, മൃദംഗ വിദ്വാൻ ഉമയാൾ പുരം ശിവരാമൻ, പ്രശസ്ത വയലിൻ വിദ്വാൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, ഓടക്കുഴൽ വിദ്വാൻ അമിത് നദിക്ക് തുടങ്ങിയവർ ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.

സ്റ്റീഫൻ ദേവസി, ഉമയാൾ പുരം ശിവരാമൻ

നൃത്ത-സംഗീതോത്സവത്തിലെ ഏറ്റവും ആകർഷണീയമായ കലാവിരുന്നായിരിക്കും ഇതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടിൽ പലതവണ മ്യൂസിക്കൽ ഫ്യൂഷൻ നടന്നെങ്കിലും മിഡിലീസ്റ്റിൽ ആദ്യമായാണെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് പരിപാടി ആസ്വദിക്കാനായി തയാറാക്കിയിരിക്കുന്നതെന്നും താൽപര്യമുള്ളവർ സമാജവുമായി ബന്ധപ്പെടണമെന്നും സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BKS Dance and Music Festival: Stephen Devasy and Umayalpuram Sivaraman on stage today
Next Story