ബി.കെ.എസ് ബാലകലോത്സവം: സംഘാടകസമിതി ഓഫിസ് തുറന്നു
text_fieldsബി.കെ.എസ് ബാലകലോത്സവത്തിെൻറ സംഘാടക സമിതി ഓഫിസ് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരളീയസമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ് ബാലകലോത്സവത്തിെൻറ സംഘാടക സമിതി ഓഫിസ് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, ബാലകലോത്സവം കൺവീനർ ദിലീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. രജിസ്റ്റർ ചെയ്യാനുള്ള തീയതി ജനുവരി ഏഴുവരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദിലീഷ് കുമാർ (39720030), രാജേഷ് ചേരാവള്ളി (35320667) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. സംഘാടക സമിതി ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെ പ്രവർത്തിക്കും. www.bksbalakalotsavam.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

