ബി.കെ.സി.കെ ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ഈദ് സംഗമം
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ഈദ് സംഗമവും ബഹ്റൈനിലെ ഈ വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. മനാമ കെ. സിറ്റി ബിസിനസ് സെന്ററിൽ നടന്ന പരിപാടിയിൽ ഗുജറാത്തിലെ അഹ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.മുഖ്യാതിഥിയായ ബഹ്റൈൻ പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ ഹമദ് അബ്ദുൽ വാഹിദ് കറാത്ത സംഗമം ഉദ്ഘാടനംചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും ഇന്ത്യയിലെ തന്റെ പഠനകാലത്തെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ വിജയിച്ചവർക്കുള്ള മൊമെന്റോ അഹ്മദ് കറാത്ത നൽകി. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം പരിപാടിയുടെ കോഓഡിനേറ്റർ നൂർ മുഹമ്മദ്, നജീബ് കടലായി, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്ന് കൈമാറി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.നജീബ് കടലായി, ഫസൽ ബഹ്റൈൻ, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റയീസ് എം.ഇ സ്വാഗതവും നൗഷാദ് കണ്ടിക്കൽ നന്ദിയും പറഞ്ഞു. ഫൈസൂഖ് ചാക്കാൻ, സൈനുദ്ദീൻ കണ്ടിക്കൽ, റംഷീദ്, മഷൂദ്, അൻസാരി, റഫ്സി, ഫുആദ് ടി.എം, ലേഡീസ് അഡ്മിൻസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപ്രകടനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

