Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​സി.​കെ...

ബി.​കെ.​സി.​കെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി.​കെ.​സി.​കെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബി.​കെ.​സി.​കെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ശി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും വ​നി​ത​ക​ൾ​ക്കാ​യു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. മ​നാ​മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള എം.​പി ഡോ. ​മ​ർ​യം സാ​ലി​ഹ് ഫാ​രി​സ് അ​ൽ​ദ​യി​ൻ വ​നി​ത​ക​ൾ​ക്കാ​യു​ള്ള സെ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ശി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ സു​നി​ത കു​മ്പ​ള, റി​ൻ​സ​ത് എ​ന്നി​വ​രും ഡ​യ​റ്റീ​ഷ്യ​ൻ -ന്യൂ​ട്രി​ഷ​നി​സ്റ്റ് ഡോ. ​ജി​ഷ ജോ​സ​ഫും ന​ൽ​കി​യ ക്ലാ​സി​ൽ സ​ദ​സ്സി​ന്റെ സം​ശ​യ​ങ്ങ​ളും സ​ദ​സ്സി​നോ​ടു​ള്ള ചോ​ദ്യ​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. എം.​പി മ​ർ​യം സാ​ലി​ഹ് ഫാ​രി​സ് അ​ൽ​ദ​യി​നു​ള്ള ബി.​കെ.​സി.​കെ​യു​ടെ ഉ​പ​ഹാ​രം വ​നി​ത വി​ങ് അ​ഡ്മി​നു​മാ​രാ​യ ഫ​ർ​സാ​ന​യും സു​ഫൈ​ജ​യും ചേ​ർ​ന്ന് ന​ൽ​കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ശി​ഫ അ​ൽ ജ​സീ​റ​യു​മാ​യി സ​ഹ​ക​രി​ച്ചു ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ടി റ​ബീ​യു​ല്ലാ​ഹ്, വൈ​സ് ചെ​യ​ർ​മാ​ൻ സി​യാ​ദ് ഉ​മ്മ​ർ എ​ന്നി​വ​ർ​ക്കു​ള്ള ന​ന്ദി കൂ​ട്ടാ​യ്മ രേ​ഖ​പ്പെ​ടു​ത്തി. ശി​ഫ അ​ൽ ജ​സീ​റ​ക്കു​ള്ള ഉ​പ​ഹാ​രം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഷ​ബീ​ർ അ​ലി​ക്ക്‌ കൂ​ട്ടാ​യ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ൽ​കി. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ൽ​മാ​ൻ അ​ലി ഹ​സ​ൻ, ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി ഡോ. ​ഷം​നാ​ദ് മ​ജീ​ദ്, ബി​സി​ന​സ്‌ ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ ക​ബീ​ർ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് സ​ന മൂ​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യ ക്യാ​മ്പി​ന് ഫ​സ​ൽ ബ​ഹ്‌​റൈ​ൻ, നൂ​ർ മു​ഹ​മ്മ​ദ്‌, കൂ​ട്ടാ​യ്മ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഫൈ​സൂ​ഖ്, സൈ​നൂ​ദ്ദീ​ൻ, സി​ദ്ദീ​ഖ്, അ​ൻ​സാ​രി, നൗ​ഷാ​ദ്, മ​ഷൂ​ദ് ഫു​ആ​ദ്, റ​ഫ്‌​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​യീ​സ് എം.​ഇ സ്വാ​ഗ​ത​വും ന​സീ​മ ഷു​ഹൈ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFree medical campBahrain Newsgulf news malayalam
News Summary - B.K.C.K. organized a free medical camp
Next Story