ബി.ജെ.പി കർഷകമോർച്ച നേതാവ് സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു
text_fieldsകർഷകമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.
എസ്. ജയസൂര്യൻ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചപ്പോൾ
മനാമ: ബി.ജെ.പി കർഷകമോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു.
നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി കർഷകർക്ക് നേരിട്ട് ഉൽപന്നം വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ വിലക്കുറവിൽ സാധനങ്ങൾ ഗൾഫ് നാടുകളിൽ എത്തിക്കാൻ കഴിയുമെന്ന് വ്യാപാരികൾ പറഞ്ഞു.
ഈ കാര്യങ്ങൾ സംസ്കൃതി ബഹ്റൈൻ ഭാരവാഹികളായ അജിത്ത് മാത്തൂരും അനിൽ മടപ്പള്ളിയും ചേർന്ന് അഡ്വ. ജയസൂര്യനെ ധരിപ്പിച്ചു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം സംസ്കൃതി നേതൃത്വത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

