മലപ്പുറം ജില്ലയെക്കുറിച്ച് ബി.ജെ.പിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരം -ഒ.ഐ.സി.സി മലപ്പുറം
text_fieldsമനാമ: മലപ്പുറം ജില്ലയെക്കുറിച്ച് ബി.ജെ.പിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംഘ് പരിവാർ ശക്തികൾ മലപ്പുറം ജില്ലയെക്കുറിച്ച് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന അതേ കാര്യങ്ങളാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.ഇതോടുകൂടി മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ഒരിക്കൽകൂടി പുറത്ത് വന്നിരിക്കുകയാണ്.കരിപ്പൂർ എയർപോർട്ട് വഴി മലപ്പുറം ജില്ലക്കാർ മാത്രമല്ല യാത്ര ചെയ്യുന്നത്.
മറ്റു ജില്ലകളിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും കരിപ്പൂർ വഴി യാത്ര ചെയ്യുന്നുണ്ട്.ഈ യാഥാർഥ്യം അറിഞ്ഞ് കൊണ്ടുതന്നെ മുഖ്യമന്ത്രി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ളതാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് റംഷാദ് അയിലക്കാട്,ജന സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ അഭിപ്രായപെട്ടു.

