ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsമനാമ: മാവേലിക്കര ബിഷപ് മൂർ കോളജിലെ പൂർവവിദ്യാർഥി സംഘടന ബഹ്റൈനിൽ രൂപവത്കരിച്ചു. ബഹ്റൈൻ കേരളീയസമാജം പി.വി.ആർ ഹാളിൽ നടന്ന സംഗമത്തിൽ 'ബിഷപ് മൂർ അലുമ്നി ബഹ്റൈൻ ചാപ്റ്റർ' കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു.ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റും പൂർവവിദ്യാർഥിയും പ്രവാസി ഭാരതീയസമ്മാൻ പുരസ്കാര ജേതാവുമായ പി.വി. രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു.കോളജ് ചാപ്പൽ ചാപ്ലിൻ ഫാ. ലെവിൻ കോശി, വി.ഒ. മാത്യു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.വി. രാധാകൃഷ്ണപ്പിള്ള (രക്ഷാധികാരി), വി.ഒ. മാത്യു (പ്രസി), അനിൽ നൂറനാട് (വൈസ് പ്രസി), മോൻസി ഗീവർഗീസ് (സെക്ര), ലിജോ കെ. അലക്സ് (ജോ. സെക്ര), പ്രശാന്ത് ശ്രീകുമാർ (ട്രഷ), ബിനു വേലിയിൽ (മീഡിയ ആൻഡ് പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.കമ്മിറ്റി അംഗങ്ങളായി അജി ആനന്ദ്, ജിബിൻ ടൈറ്റസ്, ആർ. രഞ്ജിത്, ജൂലി ബിനു മാത്യു, സിജി ജോൺ, കെ.പി. നിമ്മി, ജൂണി തോമസ്, മിനി റോയ് എന്നിവരെ തിരഞ്ഞെടുത്തു.

