Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 12:40 PM IST Updated On
date_range 6 Jun 2026 12:40 PM ISTബഹ്റൈൻ എ.കെ.സി.സി ചർച്ച സദസ്സ് ബിഷപ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
മനാമ: ഒറ്റപ്പെടുന്ന വാർധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി എ.കെ.സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് നടക്കുന്ന പരിപാടി താമരശ്ശേരി രൂപത ബിഷപ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
ചർച്ച സദസ്സിലൂടെ കേരള വയോജന മന്ത്രാലയത്തിന് പ്രവാസികളായ നമ്മുടെ അനുഭവങ്ങളിൽ നിന്ന് എന്തെല്ലാം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

