Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒ​രുവ​ർ​ഷ​ത്തെ...

ഒ​രുവ​ർ​ഷ​ത്തെ സം​ഗീ​ത​യ​ജ്ഞം പൂ​ർ​ത്തി​യാ​ക്കി ബി​നോ​ജ്​ അ​വി​ട്ട​ത്തൂ​ർ

text_fields
bookmark_border
ഒ​രുവ​ർ​ഷ​ത്തെ സം​ഗീ​ത​യ​ജ്ഞം പൂ​ർ​ത്തി​യാ​ക്കി ബി​നോ​ജ്​ അ​വി​ട്ട​ത്തൂ​ർ
cancel
camera_alt

ബി​നോ​ജ്

മ​നാ​മ: കോ​വി​ഡ്​ കാ​ല​ത്ത്​ തു​ട​ങ്ങി​യ സം​ഗീ​ത​യ​ജ്ഞം 365 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ൽ മു​ൻ ബ​ഹ്​​റൈ​ൻ പ്ര​വാ​സി. തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​വി​ട്ട​ത്തൂ​ർ ദേ​ശ​ത്ത്​ ത​വ​ള​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ബി​നോ​ജ്​ അ​വി​ട്ട​ത്തൂ​രാ​ണ്​ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യ​ത്.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ബം​ഗാ​ളി, നേ​പ്പാ​ളി, തെ​ലു​ങ്ക്​ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു ഗാ​നാ​ലാ​പ​നം. ഓ​രോ ദി​വ​സ​വും ഓ​രോ പാ​ട്ടു​ക​ളാ​ണ്​ റെ​ക്കോ​ഡ്​ ചെ​യ്​​ത്​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. നി​ര​വ​ധി പേ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ ആ​വേ​ശ​മാ​യി. ഡി​സം​ബ​ർ 16നാ​ണ്​ സം​ഗീ​ത​യ​ജ്ഞം ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബ​ഹ്​​റൈ​നി​ൽ 15 വ​ർ​ഷ​ത്തോ​ളം ഓ​ഫി​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്​​ത ബി​നോ​ജ്,​ റി​ഥം ഓ​ഫ്​ ബ​ഹ്​​റൈ​ൻ, ഉ​ദ​യ ഓ​ർ​ക്ക​സ്​​ട്ര ബ​ഹ്​​റൈ​ൻ എ​ന്നീ ട്രൂ​പ്പു​ക​ളി​ൽ സം​ഗീ​ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. 2019ലാ​ണ്​ ഇ​ദ്ദേ​ഹം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ്​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി സം​ഗീ​ത ച​ല​ഞ്ച്​ എ​ന്ന ആ​ശ​യം മ​ന​സ്സി​ലു​ദി​ച്ച​ത്. ഭാ​ര്യ റീ​ഷ്​​മ​യും മ​ക്ക​ളാ​യ ദേ​വി​ക, ആ​ത്മി​ക എ​ന്നി​വ​രും പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music knowledge
News Summary - Binoj Avitathoor completed one year of music knowledge
Next Story