ബികാസ് ദീപാവലി ഉത്സവ് നവംബർ എട്ടിന്
text_fieldsബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസ് ഭാരവാഹികൾ നടത്തിയ
വാർത്തസമ്മേളനം
മനാമ: ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസിന്റെയും (ബികാസ് ) കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ‘ദീപാവലി ഉത്സവ് 2024’ ആഘോഷിക്കുന്നു. നവംബർ എട്ടിന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന പരിപാടിയിൽ ഇരുപതോളം ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘നാനാത്വത്തിൽ ഏകത്വം’ എന്ന ആപ്തവാക്യം പ്രദർശിപ്പിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക തനിമയുടെ നിറങ്ങൾ ചാർത്തുന്ന രംഗോലി, പൗരാണിക നാടൻ കളികൾ, വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തം, ക്ലാസിക്കൽ നൃത്തരൂപങ്ങൾ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു, റിയാലിറ്റി ഷോ താരങ്ങളായ ഋതുരാജ്, ശ്രീലക്ഷ്മി, യദു കൃഷ്ണ, വയലിനിസ്റ്റ് വിഷ്ണു എസ്. നായർ തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് അരങ്ങേറും. രംഗോലി മത്സരത്തിലും മറ്റു കലാപരിപാടികളിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാം. ഫോൺ: 38993561,66339323.
മനാമ ഗൾഫ് കോർട്ട് ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോടെ, കോൺവെക്സ് മാനേജിങ് ഡയറക്ടർ അജിത് നായർ, പ്രോഗ്രാം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് ആവള, സൂരജ് കുലശേഖരം, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

