ബഹ്റൈൻ രാജാവിന് മലയാളികളുടെ ബിഗ്സല്യൂട്ട്
text_fieldsമനാമ: ആപത്ഘട്ടത്തിൽ കേരളത്തിനെ സഹായിക്കാൻ ബഹ്റൈനിലെ ഗവൺമെൻറ് സന്നദ്ധ സംഘടനയായ റോയൽ ചാരിറ്റി ഒാർഗനൈസേഷന് അടിയന്തര നിർദേശം നല്കിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക് ബഹ്റൈനിലെ മലയാളികളുടെയും കേരളത്തിലുള്ളവരുടെയും നന്ദിയും അഭിനന്ദനവും. ഹമദ് രാജാവിെൻറ നിർദേശം പ്രസിദ്ധീകരിച്ച വാർത്തകൾക്കൊപ്പം മലയാളി സമൂഹം നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.
കേരളത്തിലെ പ്രളയ ദുരിതത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാൻ എത്രയും വേഗം നടപടികളെടുക്കാനാണ് രാജാവ് ആവശ്യപ്പെട്ടത്. ഇതിനെതുടർന്ന് നടപടികളുമായി മുന്നോട്ട് പോകാന്‍ ആര്‍.സി.ഒ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസയ്യിദിേനാട് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ആർ.സി.ഒ സഹായ പ്രവർത്തനങ്ങൾക്കായി ഒരുങ്ങികഴിഞ്ഞു.
ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം, സഹായം നല്‍കാന്‍ സന്നദ്ധമായ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നാണ് ആര്‍.സി.ഒ വക്താക്കൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി കേരളത്തിന് സഹായ വാഗ്ധാനം നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈനുള്ളത് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ പ്രളയ ദുരന്തത്തിൽപ്പെട്ട് വൻനാശനഷ്ടമുണ്ടാകുകയും നിരവധിപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ അതീവ ദു:ഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിൽ അദ്ദേഹം മരിച്ചവർക്ക് അനുശോചനവും അർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
