Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ത്ത​വ​ണ വമ്പൻ ഓഫറുകൾ; ലു​ലു​വി​ൽ അടിപൊളി ഓണം

text_fields
bookmark_border
lulu hypermarket
cancel
camera_alt

ലു​ലു പൊ​ന്നോ​ണം ഉ​ത്സ​വം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ഓ​ണ​ത്തി​ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ വ​ര​വേ​ൽ​പ്. ഓ​ണം കെ​ങ്കേ​മ​മാ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ല്ലാ മ​ല​യാ​ളി വി​ഭ​വ​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ന്റെ പ​രിഛേ​ദം ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്തെ വ​ര​വേ​റ്റു​കൊ​ണ്ട് ലു​ലു ദാ​ന മാ​ളി​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​ട​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല അ​ട​ക്കം ​പ്ര​മു​ഖ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മാ​വേ​ലി വേ​ഷ​ധാ​രി​യു​ടെ​യും തി​രു​വാ​തി​ര​ക്ക​ളി, ക​ഥ​ക​ളി, പു​ലി​ക്ക​ളി തു​ട​ങ്ങി​യ മ​ല​യാ​ളി ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും ചെ​ണ്ട, ഇ​ല​ത്താ​ളം തു​ട​ങ്ങി​യ വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണെ​ത്തി​യ​ത്.


ഓ​ണ​പ്പു​ട​വ​യ​ണി​ഞ്ഞ മ​ല​യാ​ളി മ​ങ്ക​മാ​രും കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​രും അ​ണി​നി​ര​ന്നു. രു​ചി​ക​ര​മാ​യ പാ​യ​സ​മേ​ള​യും തു​ട​ങ്ങി. ലു​ലു പൊ​ന്നോ​ണം ഉ​ത്സ​വം സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ളും. സെ​പ്റ്റം​ബ​ർ 12ന് ‘​പാ​യ​സം’ മ​ത്സ​രം ന​ട​ക്കും.

അ​ന്നേ ദി​വ​സം ത​ന്നെ ലു​ലു പൂ​ക്ക​ള​മ​ത്സ​ര​വും ന​ട​ക്കും. ഓ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ക​ല സാ​ധ​ന​ങ്ങ​ളും ബ​ഹ്റൈ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ബേ​ജ്, മ​ത്ത​ൻ, ഏ​ത്ത​ക്കാ​യ, ബീ​റ്റ്റൂ​ട്ട്, വെ​ള്ള​രി, ചേ​ന, ഇ​ഞ്ചി, മു​രി​ങ്ങ​ക്കാ​യ തു​ട​ങ്ങി​യ എ​ല്ലാ​ത​രം പ​ച്ച​ക്ക​റി​ക​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഷെ​ഫ്‌​ലൈ​ൻ, ബ​ട്ട​ർ​​ഫ്ളൈ, മ​റ്റ് മു​ൻ​നി​ര കി​ച്ച​ൻ ആ​ക്‌​സ​സ​റി​ക​ൾ എ​ന്നി​വ​യി​ൽ മി​ക​ച്ച ഓ​ഫ​റു​ക​ളും ല​ഭി​ക്കും. ഓ​ണ​ക്കോ​ടി, ഗാ​ർ​മെ​ന്‍റ്സ്, സാ​രി, ചു​രി​ദാ​ർ, ലേ​ഡീ​സ് ബാ​ഗു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ, സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സൈ​ക്കി​ൾ എ​ന്നി​വ വാ​ങ്ങാ​ൻ 10 ദീ​നാ​ർ മു​ട​ക്കു​മ്പോ​ൾ അ​ഞ്ച് ദീ​നാ​റി​ന്റെ ഷോ​പ്പി​ങ് വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഓ​ണ​ക്കോ​ടി​ക​ളു​ടെ അ​തി​വി​പു​ല ശേ​ഖ​ര​വും ലു​ലു​വി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.22 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ലുലുവിലെ മറ്റൊരു പ്രധാന സവിശേഷത. ചോറ്, സാമ്പാർ, പരിപ്പ്, രസം, അവിയൽ, തോരൻ, കാളൻ, ഓലൻ, പച്ചടി, എരിശ്ശേരി, കൂട്ടുകറി, പാലടപ്പായസം, ഗോതമ്പ് പ്രഥമൻ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഓണസദ്യ.

2.490 ദീനാറാണ് ഓണസദ്യയ്ക്ക് വില. ഓണസദ്യ ആവശ്യമുള്ളവർക്ക് കസ്റ്റമർ സർവിസ് കൗണ്ടറുകളിൽ ബുക്ക് ചെയ്യാവുന്നതാണ്. തിരുവോണ ദിവസം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ഓണസദ്യ വാങ്ങാം.

ലുലു ഹാപ്പിനസ് പോയിന്റ് ഉപഭോക്താക്കൾക്ക് ഓണസദ്യ 2.390 ദിനാറിന് ലഭിക്കും. ഈ വർഷം, ലുലു ഹാപ്പിനസ് പോയിന്റ് ഉപഭോക്താക്കൾക്ക് എല്ലാ ഓണം പർച്ചേസുകളിലും കിഴിവുകൾ ലഭിക്കും. പൂക്കളമൊരുക്കാൻ പൂക്കളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Big offers this time- Cool onam in Lulu
Next Story