‘ബി.െഎ.ഡി.ഇ.സി 2019’ ഒക്ടോബർ 28 മുതൽ
text_fieldsമനാമ: ബഹ്റൈൻ ഇൻറർനാഷനൽ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ബി.െഎ.ഡി.ഇ.സി 2019) രണ്ടാംപതിപ്പായ ‘ബഹ്റൈൻ ഇൻറർനാഷനൽ ട്രൈ-സർവിസ് ഡിഫൻസ് ഷോ’ ഒക്ടോബർ 28 മുതൽ സംഘടിപ്പിക്കും. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനവും പ്രദർശനം നടക്കുന്നത്. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെൻററിൽ മൂന്നുദിനങ്ങളിലായി നടക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കം ആരംഭിച്ചു. റോയൽ ഗാർഡ്, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് എന്നിവ ബി.െഎ.ഡി.ഇ.സിയുടെ സംഘാടനത്തിനുള്ള പൂർണ പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തും. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ട്രൈ-സർവിസ് ഡിഫൻസ് ഷോയെ സൈനിക വൃത്തങ്ങൾ വീക്ഷിക്കുന്നത്.
കര, കടൽ, വ്യോമ പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ നവീന സാേങ്കതിക വിദ്യയും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സുപ്രധാനമായ അവസരം കൂടിയാണിത്. പശ്ചിമേഷ്യ സൈനിക സാേങ്കതിക വിദ്യയും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും. മേഖലയിലെ സുരക്ഷക്കു വേണ്ടിയുള്ള ഒരുമക്കും നിർദേശങ്ങൾക്കും സമ്മേളനത്തിൽ ചർച്ചയും അഭിപ്രായസമന്വയവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സൈനികശേഷിയുടെ വികസനം, രാഷ്ട്രീയ-നയതന്ത്ര ഏകോപനം, ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കൈമാറ്റം, തന്ത്രപ്രധാനമായ കൂടിയാലോചനകൾ, സഹകരണം വിശാലമാക്കൽ എന്നിവയും സമ്മേളനത്തെ ശ്രദ്ധേയമാക്കും.2017 ലാണ് ഇതിന് മുമ്പ് ഇൗ രീതിയിലുള്ള സമ്മേളനവും പ്രദർശനവും നടന്നത്. 39 രാജ്യങ്ങളിൽനിന്നായി 200 കമ്പനികളാണ് അന്ന് പ്രദർശനത്തിൽ പെങ്കടുത്ത്. അന്ന് 49 രാജ്യങ്ങളിൽനിന്നായി 9120 ആളുകൾ പരിപാടിയിൽ പെങ്കടുത്തു.
2018 ലെ പശ്ചിമേഷ്യൻ സ്പെഷൽ ഇവൻറ് അവാർഡും 2017 ൽ നടന്ന പ്രദർശനത്തിെൻറ പേരിൽ ബഹ്റൈന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
