നൂറുശതമാനം വിജയവുമായി ഭവൻസ് ഇന്ത്യൻ സ്കൂൾ
text_fieldsപ്രണവ് ബോബി,സാക്ഷി ലാൽ,ഇഷാൻ കേദാർ പാണ്ഡെ
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും ഒന്നാം ക്ലാസ്സോടെ വിജയിച്ചുവെന്ന അപൂർവ്വ നേട്ടവും സ്കൂൾ കൈവരിച്ചു. സ്കൂളിലെ 91.18 ശതമാനം വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെയാണ് വിജയിച്ചത്. സയൻസ് സ്ട്രീമിലെ പകുതിയോളം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി സ്കൂളിന്റെ പ്രശസ്തി ഉയർത്തി. സ്കൂൾ ടോപ്പർ: 97.6% മാർക്ക് നേടിയ പ്രണവ് ബോബി ശേഖർ സ്കൂളിൽ ഒന്നാമനായി. രണ്ടാം സ്ഥാനം സാക്ഷി ലാലും (97.4%), മൂന്നാം സ്ഥാനം ഇഷാൻ കേദാർ പാണ്ഡെ (97.2%)യും സ്വന്തമാക്കി.
സയൻസ് സ്ട്രീം
സയൻസ് വിഭാഗത്തിൽ പ്രണവ് ബോബി ശേഖർ (97.6%) ഒന്നാം സ്ഥാനവും, ഇഷാൻ കേദാർ പാണ്ഡെ (97.2%) രണ്ടാം സ്ഥാനവും, അഹമ്മദ് സുഹൈൽ വാനി (96%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്‌സ് & ഹ്യൂമാനിറ്റീസ്
ഈ വിഭാഗങ്ങളിൽ സാക്ഷി ലാൽ ഒന്നാം സ്ഥാനത്തെത്തി. ആയിഷ യുസ്ര ഷമീം (95.6%), ഹർഷിൽ ജെയിൻ (94.6%) എന്നിവരാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങൾ നേടിയത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഉജ്ജ്വല വിജയമെന്ന് സ്കൂൾ ഡയറക്ടർമാരായ ഹിമാൻഷു വർമ്മയും റിതു വർമ്മയും പറഞ്ഞു. പ്രിൻസിപ്പൽ സജി ജേക്കബ് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

