ഭാരതി അസോസിയേഷൻ ഗ്രാൻഡ് ദീപാവലി ആഘോഷം 17ന്
text_fieldsഭാരതി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിനിടെ
മനാമ: ഗ്രാൻഡ് ദീപാവലി ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഭാരതി അസോസിയേഷൻ. സൽമാബാദിലെ ഗോൾഡൻ ഈഗിൾ ക്ലബിൽ (പഴയ എയർ ക്ലബ്) ഒക്ടോബർ 17നാണ് പരിപാടിയെന്ന് സംഘാടകർ ഉമ്മുൽ ഹസമിലെ ഭാരതി അസോസിയേഷൻ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
സായാഹ്നത്തിന്റെ പ്രധാന ആകർഷണം പട്ടിമന്ത്രം ആയിരിക്കും. ബുദ്ധിശക്തി, നർമം, സാംസ്കാരിക സമ്പന്നത എന്നിവയുടെ മിശ്രിതത്തിന് പേരുകേട്ട പരമ്പരാഗത തമിഴ് സംവാദ രീതിയാണിത്. തമിഴ് പ്രവാസികൾക്കിടയിൽ നർമം, വിരോധാഭാസാഖ്യാനം, വ്യാഖ്യാനം എന്നിവയാൽ പരക്കെ പ്രശംസിക്കപ്പെടുന്ന പ്രശസ്ത തമിഴ് പ്രാസംഗികനും ഹാസ്യകാരനുമായ ദിണ്ടിഗൽ ലിയോണിയായിരിക്കും സെഷൻ മോഡറേറ്റർ.
അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തകലാരത്ന ഹൻസുൽ ഗനി നൃത്തസംവിധാനം നിർവഹിച്ച പരമ്പരാഗത നൃത്തപ്രകടനത്തോടെയാണ് പരിപാടി ആരംഭിക്കുക. പ്രവേശനം സൗജന്യമാണ്. ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ ഖയ്യൂം, ഇവന്റ് കോഓഡിനേറ്റർമാരായ മുത്തുവേൽ മുരുകൻ, ബാബു സുന്ദരരാജ്, ട്രഷറർ ശൈഖ് മൻസൂർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ സുഭാഷ്, സാഹിത്യ സെക്രട്ടറി ഇളയ രാജ, മെംബർഷിപ് സെക്രട്ടറി സബീഖ് മീരാൻ, അസിസ്റ്റന്റ് ട്രഷറർ യൂനസ് അബ്ദുസമദ്, സേതുരാജ് കടയ്ക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

