ബാലഭാസ്കറിനെ പവിഴദ്വീപ് മറക്കുന്നതെങ്ങനെ..
text_fieldsമനാമ: വയലിൻ ഫ്യൂഷനിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ബാലഭാസ്കറിെൻറ വിയോഗം ബഹ്റൈൻ മലയാളി സമൂഹത്തിന് തീരാവേദനയായി. ഒരാഴ്ച മുമ്പ് അദ്ദേഹത്തിനും കുടുംബത്തിനും വാഹനാപകടം ഉണ്ടാകുകയും കുഞ്ഞ് മരിക്കുകയും ചെയ്ത വാർത്തയെ അതീവ ദു:ഖത്തോടെയാണ് ഇവിടെയുള്ള മലയാളികൾ ശ്രവിച്ചത്. ബഹ്റൈൻ മലയാളി സാംസ്കാരിക സംഗീത പരിപാടികളിൽ സംബന്ധിക്കാൻ ബാലഭാസ്കർ നിരവധി തവണയാണ് വന്നിട്ടുള്ളത്. ബഹ്റൈനിൽ സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന് ഏറെയാണ്. ഒരു വർഷത്തോളം മുമ്പ് മീഡിയവൺ സംഘടിപ്പിച്ച മെഗാഷോയിൽ പെങ്കടുക്കാനാണ് ഏറ്റവും ഒടുവിലായി എത്തിയത്.
വിനയവും നിറഞ്ഞ സൗഹൃദം നിറഞ്ഞ പെരുമാറ്റവും സാധാരണക്കാരുടെ ഇടയിൽ അദ്ദേഹത്തിന് കൂടുതൽ അടുപ്പക്കാരുണ്ടാക്കി. വാഹനാപകട വാർത്ത എത്തിയപ്പോൾ ഏവരും അദ്ദേഹത്തിനും കുടുംബത്തിനുമായുള്ള പ്രാർഥനകളിലായിരുന്നു. ബഹ്റൈനിലുള്ള സംഗീതരംഗത്തുള്ളവർക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ് ബാലഭാസ്കറിെൻറ മടക്കം. ഇന്നലെ പുലർച്ചെ മുതൽ വിയോഗ വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപിക്കുേമ്പാൾ അവിശ്വസനീയതയോടെയാണ് പലരും കണ്ടത്. തുടർന്ന് ന്യൂസ് ചാനലുകളിലൂടെ സംഭവം സ്ഥിരീകരിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കലിെൻറ ഒഴുക്കായിരുന്നു. ഉംബായിയുടെ മരണത്തിനുശേഷം പ്രവാസി സമൂഹത്തിന് ആഘാതം നൽകിയ മരണവാർത്തയായിരുന്നു ബാലഭാസ്കറിെൻറത് എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
