മലയാളത്തെ നെഞ്ചേറ്റുക –മുരുകൻ കാട്ടാക്കട
text_fieldsമനാമ: കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയതും ഭരണഭാഷ മലയാളമാക്കിയതും പ്രശംസനീയ നടപടിയാണെന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു. ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമാജവും ഡി.സി ബുക്സും ചേർന്ന് നടത്തുന്ന അന്തർദേശീയ പുസ്തകമേളയിൽ സംബന്ധിക്കാനായാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്.
മലയാളം സുന്ദരമായ ഭാഷയാണ്. ഏത് വികാരവും സന്ദർഭവും സത്ത േചാരാതെ അടയാളപ്പെടുത്താൻ സജ്ജമാണ് മലയാളം. വായനയും മലയാളവും മരിക്കുന്നു, നശിക്കുന്നു എന്ന് പറയുന്നവരാണ് യഥാർഥത്തിൽ നാശം വിതക്കുന്നത്. പല വാക്കുകളും കാലത്തോടൊപ്പം ഇല്ലാതാകുന്നുണ്ട്. പത്തായം, ഉറി, ഉലക്ക എന്നീ വാക്കുകൾ അതിന് ഉദാഹരണമാണ്. അതോടൊപ്പം ഒരു സംസ്കാരവും കൂടിയാണ് ഇല്ലാതാകുന്നത്. ഏറ്റവും ബൃഹത്തായ ഭാഷയുടെ ഉടമകളാണ് മലയാളികൾ.
സാഹിത്യ പ്രവർത്തനവും ഒൗദ്യോഗിക ജീവിതവും ഒന്നിച്ച്കൊണ്ടുപോകുവാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കവി കവിത എഴുതിയാൽ പോര, എഴുതിയത് ചൊല്ലുകയും വേണമെന്ന നിർബന്ധത്തിന് വഴങ്ങേണ്ടിവരുന്നു. രാത്രികാലങ്ങളിലുള്ള ഫോൺ കോളുകൾ അലോസരപ്പെടുത്തുന്നതാണ്. ചിലർ നേരവും കാലവുമില്ലാതെ വിളിച്ച് ‘ഒരു കവിത ചൊല്ലി തരൂ’ എന്ന് പറയുകയാണ്. ഒന്ന് ചൊല്ലികഴിഞ്ഞാൽ അടുത്തത് ചോദിക്കുന്നു. സ്വകാര്യതക്കൊന്നും ആരും ഒരു പരിഗണനയും തരുന്നില്ല. സാഹിത്യ മേഖലയിലും സഹപ്രവർത്തകർക്കിടയിലും ശത്രുകളില്ല. ആരുടെയും പടിവാതിൽക്കൽ ഒൗദാര്യങ്ങൾക്കായി പോയിട്ടില്ല. സ്വന്തം നിലക്ക് കഠിനാധ്വാനം ചെയ്താണ് ഇൗനിലയിൽ എത്തിയത്. കവിതകളെ ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത്. അത് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. കവി എന്ന് എന്നെ ആദ്യം വിളിച്ചത് കടമ്മനിട്ടയാണ്. എന്നെ എന്നും വാത്സല്യത്തോടെ കണ്ടത് കടമ്മനിട്ട മാത്രമായിരുന്നു. ഒരു വാക്കുകൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിൽ കവിയായി ജീവിക്കുന്നുണ്ടെങ്കിൽ അതിൽപരം സന്തോഷം ഇല്ല. ബാല്യത്തിെൻറ സ്വപ്നങ്ങളിൽനിന്ന് അച്ഛൻ വിടപറയുേമ്പാൾ പോലും പതറിയിട്ടില്ല. ആത്മവിശ്വാസം എന്നും കൂടെയുണ്ടായിരുന്നു.
സ്വന്തം നാടിനെയും പുഴയെയും മരങ്ങളെയും കുറിച്ചോർത്താണ് കവിതകളെഴുതിയത്. അധ്യാപകർ കുട്ടികളെ അടിക്കരുത്, വഴക്കുപറയരുത് എന്ന നിലപാടിനോട് യോജിപ്പില്ല. സ്വന്തം മകളെ അടിക്കാറുണ്ട്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് ഞാൻ. അവിടെയും കുട്ടികൾക്ക് അടികിട്ടാറുണ്ട്. എന്നാലും അവർ പറയും മുരുകൻ സാറാണ് ഏറ്റവും പ്രിയപ്പെട്ട സാറെന്ന്. കുട്ടികളോട് ആരുടെയും സ്വാധീനത്തിൽ പെടരുത് എന്നാണ് എപ്പോഴും പറയാറുള്ളത്. ആരെയും ഉദാഹരണങ്ങളായും എടുക്കരുത്. ആരെയും മാതൃകയാക്കേണ്ട കാര്യവുമില്ല. അങ്ങനെയായാൽ വേറെ ആരോ ആയിത്തീരാനുള്ള ശ്രമമായിരിക്കും നടക്കുന്നത്. അതല്ല വേണ്ടത്.
പുതിയകാലത്ത് നിരവധി നല്ല എഴുത്തുകാരുണ്ട്. നല്ല രചനകളുമുണ്ടാകുന്നുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന കവിയാണ് റഫീഖ് അഹമ്മദ്.
കവിതയും സിനിമാഗാനവും ഒരുപോലെ ഹൃദയസ്പർശിയാക്കാൻ കഴിവുള്ള ഒരാൾ വേറെയില്ല. മറ്റൊരാളാണ് പവിത്രൻ തീക്കുനി. തീ എരിയുന്ന രചനകൾക്ക് ഉടമയാണ് അദ്ദേഹം. വേറെയും ഏഴുത്തുകാരുണ്ട്. പദസമ്പത്തുള്ളവർ. പുതുതലമുറയിലെ കുട്ടികൾ ഭാഷയെ സ്നേഹിക്കുന്നില്ലെങ്കിൽ അതിെൻറ കുറ്റം രക്ഷിതാക്കൾക്കാണ്.
മുതിർന്നവർ കവിതകേൾക്കുന്ന പതിവില്ലാതാക്കി മൊബൈൽ ഫോണിൽ തലകുനിച്ചിരിക്കുന്ന സംസ്കാരം വളർത്തികൊണ്ടിരിക്കുന്നു. ഇതുകണ്ടാണ് കുട്ടികളും വളരുന്നത്. പരസ്പരം കാണുന്നവർ സംസാരിക്കുന്നില്ല. പറയാനുള്ളത് വാട്സ്ആപ്പിലും ഇ^മെയിലിലും അയക്കുകയാണ്.
പ്രവാസജീവിതം തീഷ്ണമായ ഒന്നാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ രചനകൾ വരുന്ന ഇടമാണിത്. നാടിനെക്കുറിച്ചുള്ള ചിന്തകളുമായാണ് പ്രവാസി ഇവിടെ കഴിയുന്നത്. അതുകൊണ്ടാണ് ഒാണവും വിഷുവും തിരുവാതിരയും ഇവിടെ സജീവമാകുന്നത്. ^മുരുകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
