പുസ്തകോത്സവത്തിൽ കൗതുകവുമായി സ്കൂൾ വിദ്യാർഥികൾ
text_fieldsമനാമ: കേരളീയ സമാജത്തിൽ നടക്കുന്ന പുസ്തകമേളയോടനുബന്ധിച്ച് ഇന്നലെ കവി മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം നടന്നു. അനുബന്ധ പരിപാടിയായി സാഹിത്യ ക്വിസ് മത്സരവും നടത്തി. പ്രാഥമിക എഴുത്തുപരീക്ഷയിൽ 11 ടീമുകൾ പെങ്കടുത്തു. അതിൽനിന്ന് മികച്ച ആറ് ടീമുകളാണ് അവസാന റൗണ്ട് മത്സരത്തിൽ എത്തിയത്.
മിനേഷ് രാമനുണ്ണി, അഞ്ജു, നജ്മുദ്ദീൻ ടീം ഒന്നാം സ്ഥാനവും, ശങ്കർപ്രസാദ്, ഉഷ, അനഘ ടീം രണ്ടാം സ്ഥാനവും, വിജു കൃഷ്ണൻ,രജിത സുനിൽ, ജോസി ടീം മൂന്നാം സ്ഥാനവും നേടി.ന്യൂ ഇന്ത്യൻ സ്കൂൾ, ഭവൻസ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പുസ്തകമേള കാണാനെത്തി. വി.ടി. ബൽറാം എം.എൽ.എ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർ പുസ്തകമേള സന്ദർശിച്ചു. കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ െഎ.വൈ.സി.സിയുടെ പരിപാടികളിൽ സംബന്ധിക്കാനാണ് ഇരുവരും ബഹ്റൈനിൽ എത്തിയത്. നാട്ടിലെത്തിയ പ്രതീതിയാണ് ഇവിടെയെന്നും ആഗ്രഹിച്ച പുസ്തകങ്ങൾ വാങ്ങാനായെന്നും വി.ടി.ബൽറാം പറഞ്ഞു.
ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ പലതവണ പെങ്കടുത്തിട്ടുണ്ടെന്നും ഗൾഫ് മലയാളികളുടെ സാഹിത്യപ്രവർത്തനം എല്ലാ രാജ്യങ്ങളിലും ശക്തമാണെന്നതിന് തെളിവാണ് ബഹ്റൈനിലെ പുസ്തകോത്സവമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ‘മീഡിയ കോർണി’െൻറ നേതൃത്വത്തിൽ മ്യൂസിക്കൽ ഫ്യൂഷൻ സംഘടിപ്പിച്ചു. ബംഗാൾ വാദ്യോപകരണമായ കമക്, അറബിക് വാദ്യമായ ദർബൂക, ചെണ്ട എന്നിവയിൽ വിഷ്ണു നാടകഗ്രാമം, വിജുകൃഷ്ണൻ, ഹരീഷ് മേനോൻ എന്നിവരാണ് ഫ്യൂഷൻ തീർത്തത്. സോണിയ റഫീഖിെൻറ ‘ഹെർബേറിയം’ എന്ന പുസ്തകം സുധി പുത്തൻവേലിക്കരയും, മനു എസ്. പിള്ള രചിച്ച ‘ദ െഎവറിത്രോൺ’ എന്ന പുസ്തകം അനിൽ വേേങ്കാടും വായനക്കാർക്കായി പരിചയപ്പെടുത്തി.ഇന്ന് സമാജം സ്കൂൾ ഒാഫ് ഡ്രാമയുടെ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം നടക്കും. ഇതോടനുബന്ധിച്ച് ‘ബിരിയാണി’ എന്ന നാടകം അവതരിപ്പിക്കും. തിങ്കളാഴ്ച നടക്കുന്ന പരിപാടികളിൽ കരിയർ ഗൈഡൻസ് വിദഗ്ധൻ ബി.എസ്. വാരിയർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
