കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു –എം.കെ. രാഘവൻ എം.പി
text_fieldsമനാമ: പാർലമെൻറിനകത്തും പുറത്തും കേന്ദ്രസർക്കാർ തികച്ചും ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവും േകാഴിക്കോട് എം.പിയുമായ എം.കെ. രാഘവൻ പറഞ്ഞു. പാർലമെൻറിനകത്ത് സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കാറുണ്ട്. പ്രതിപക്ഷത്തിെൻറ അംഗബലം കുറവാണെന്ന കാര്യം ഇതിൽ തടസമാകാറില്ല. ജനാധിപത്യവുമായി പുലബന്ധമില്ലാത്ത നടപടിയാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ ഒ.െഎ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പരിപാടിയിൽ പെങ്കടുക്കാനെത്തിയതിനിടെ, ‘ഗൾഫ് മാധ്യമം’ ബ്യൂറോ സന്ദർശിക്കവെയാണ് എം.കെ.രാഘവൻ ഇങ്ങനെ പറഞ്ഞത്. കോൺഗ്രസ് സർക്കാർ ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയ രീതിയിലല്ല ബി.ജെ.പി നടപ്പാക്കുന്നത്.
എല്ലാ രംഗവും കോർപറേറ്റ് വത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്.ഇതിനെതിരെ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും കൈകോർക്കാറുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾ സജീവമാണ്. വിശാലമായ യോജിപ്പിലേക്കുള്ള ചൂണ്ടുപലകയായി ഇത് മാറും. ഇൗ ചർച്ചകളിൽ ഇടതുകക്ഷികൾ കൂടി പങ്കാളികളാകണം. സി.പി.െഎ ഇൗ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ വർഗീയ വിരുദ്ധ മുന്നേറ്റം നടത്തുന്നതിൽ കോൺഗ്രസിസുള്ള പ്രാധാന്യമാണ് അവർ വ്യക്തമാക്കിയത്. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ഭീഷണി വർഗീയ ഫാഷിസം തന്നെയാണ്. ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ആത്മാർഥതയില്ലാത്ത സമീപനമാണ് സി.പി.എം. സ്വീകരിച്ചിട്ടുള്ളത്.കേരളത്തിൽ കോൺഗ്രസിെന പരാജയപ്പെടുത്താൻ സി.പി.എമ്മും ബി.ജെ.പിയും ഒരേ തന്ത്രങ്ങളാണ് പയറ്റുന്നത്.കേരളത്തിലും ഇന്ത്യയിലും ഏറ്റവും അവസരവാദ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സി.പി.എം. മുമ്പ് കെ.ജി.മാരാർക്ക് വേണ്ടി ഇ.എം.എസ് പൊതുേയാഗത്തിൽ പ്രസംഗിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ െഎക്യമെന്ന ന്യായീകരണമായിരുന്നു അതിന് പറഞ്ഞത്.
മുമ്പ് രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്ത് രാജ്^നഗരപാലിക ബിൽ പരാജയപ്പെടുത്തിയത് സി.പി.എമ്മാണ്. കോൺഗ്രസിനോട് ഇപ്പോഴും അന്ധമായ വിരോധമാണ് സി.പി.എം.പുലർത്തുന്നത്.ബംഗാളിൽ മുമ്പ് സി.പി.എം പരീക്ഷിച്ച അക്രമപാത ഇപ്പോൾ തൃണമൂൽ കോൺഗ്രസ് വിജയകരമായി നടപ്പാക്കി വരികയാണ്. സി.പി.എം വിശാലമായി കാര്യങ്ങളെ കാണണം. ഡൽഹിയിൽ വെച്ച് അരവിന്ദ് കെജ്രിവാൾ പിണറായിയുമായി ചർച്ച നടത്തിയപ്പോൾ, പിണറായി പറഞ്ഞത് കോൺഗ്രസിെന മാറ്റിനിർത്തിയുള്ള സഖ്യം എന്നാണ്. ഇൗ നിലപാടുമായി മുന്നോട്ടുപോയാൽ ഫാഷിസ്റ്റ് വിരുദ്ധ െഎക്യം ശക്തിപ്പെടുത്താനാകില്ലെന്നും എം.കെ.രാഘവൻ പറഞ്ഞു.
കോഴിക്കോട് എം.പിയെന്ന നിലയിൽ ഒേട്ടറെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. വിവിധങ്ങളായ കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനായി. ‘ഇംഹാൻസ്’ ഉദ്ഘാടനം ചെയ്തു. കാൻസർ കെയർ സെൻറർ നിർമാണം മെഡിക്കൽ കോളജിൽ പൂർത്തിയായി വരികയാണ്. ഇത് പ്രവർത്തന ക്ഷമമാകുന്നതോടെ, രോഗികൾക്ക് തിരുവനന്തപുരം ആർ.സി.സിയിലേക്ക് ചികിത്സക്കായി പോകേണ്ട ആവശ്യമുണ്ടാകില്ല. ഇത് മൂന്ന് മാസം െകാണ്ട് പൂർത്തിയാകും. മെഡിക്കൽ കോളജിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും കേന്ദ്രപദ്ധതിയാണ്.എരഞ്ഞിപ്പാലത്ത് ഇ.എസ്.െഎ റീജനൽ ഒാഫിസ് തുറന്നു. ഇത് മേഖയിലെ നിരവധി പേർക്ക് ആശ്വാസമാകും. റെയിൽവെ സ്റ്റേഷനിൽ വൻ വികസന പദ്ധതികളാണ് വരുന്നത്. ഇത് സ്വകാര്യവത്കരണമാണ് എന്ന ആശങ്ക അസ്ഥാനത്താണ്. വികസനത്തിനായി മുടക്കാൻ റെയിൽവെയുള്ള പക്കൽ പണമില്ല. ഇൗ സാഹചര്യത്തിലാണ് നിക്ഷേപകർക്ക് 45 വർഷത്തേക്ക് നടത്തിപ്പിന് കരാർ നൽകുന്നത്. കരാർ സുതാര്യമാണ്. ഇതിൽ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ കരാർ റദ്ദാകും.
ജീവനക്കാർക്കോ, യാത്രക്കാർക്കോ ഇതുമൂലം യാതൊരു പ്രതിസന്ധിയുമുണ്ടാകില്ല. മാൾ, മൾട്ടിപ്ലെക്സ് എന്നിവ വരുന്നതോടെ റെയിൽവെ സ്റ്റേഷെൻറ മുഖം മാറും. കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ശുചിമുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല എന്ന പ്രശ്നം നിലനിൽക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മിഠായിതെരുവിലും മറ്റും അഗ്നിബാധയുണ്ടാകുന്ന സാഹചര്യത്തിൽ കുതിച്ചെത്താൻ റെയിൽവെയുടെ ഭൂമിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. രാമനാട്ടുകര^വെങ്ങളം 28 കിലോ മീറ്റർ ബൈപ്പാസ് ആറുവരി പാതയാക്കുകയാണ്. ടെണ്ടർ നടപടി പൂർത്തിയായാൽ ഇത് 30 മാസം കൊണ്ട് തീർക്കാനാകുമെന്നും എം.പി.പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
