Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.സി.സി^അമേരിക്ക...

ജി.സി.സി^അമേരിക്ക സംയുക്ത ഉച്ചകോടി:ഹമദ് രാജാവ് സൗദിയില്‍

text_fields
bookmark_border

മനാമ: ജി.സി.സി^അമേരിക്കന്‍ സംയുക്ത ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം സൗദിയിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​െൻറ ക്ഷണമനുസരിച്ചാണ് ഹമദ് രാജാവും സംഘവും 17 ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റിയാദിലെ സല്‍മാന്‍ എയര്‍ബേസിലെത്തിയ ഹമദ് രാജാവിനെ റിയാദ് മേഖല ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍സുഊദ്, ഉപഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്​മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍സുഊദ്, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സയാനി, സൗദിയിലെ ബഹ്‌റൈന്‍ അംബാസിസഡര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

സൗദിയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതായി രാജാവ്​ പറഞ്ഞു. ജി.സി.സി^അമേരിക്കന്‍ സംയുക്ത ഉച്ചകോടി മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ശക്തമായ ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആതിഥ്യമേകുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് അദ്ദേഹം  ആശംസകള്‍ നേര്‍ന്നു.

അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും അതുവഴി അറബ് മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്​  പരിഹാരം കണ്ടെത്തുന്നതിനും ഉച്ചകോടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം ഉറ്റുനോക്കുന്ന തന്ത്രപ്രധാനമായ ഉച്ചകോടിയാണ് നടക്കുന്നത്​. 
മേഖലക്കും അറബ് ലോകത്തിനും പ്രത്യാശ നല്‍കുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bh10
News Summary - bh10
Next Story