െഎക്യ ആഹ്വാനവുമായി ഇസ്ലാഹി സമ്മേളനം സമാപിച്ചു
text_fieldsമനാമ: മാനവിക, സമുദായ ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ട് ബഹ്‌റൈൻ ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. ബഹ്റൈെൻറ വികസനത്തിൽ മലയാളി സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യാതിഥിയായി പെങ്കടുത്ത ബഹ്‌റൈൻ പാർലമെൻറ് അംഗം അഹ്‌മദ് അബ്ദുൽ വാഹിദ് ഖറാത്ത പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാസമരം നടത്തുന്ന ഇസ്ലാഹി പ്രസ്ഥാനത്തിെൻറ പ്രവർത്തനങ്ങൾ സമൂഹത്തിെൻറ നാനാതുറകളിലുള്ളവർക്ക് ബോധ്യമായതാണെന്നും യോജിച്ച പ്രവർത്തനത്തിലൂടെ അത് കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ഏകനായ സൃഷ്ടാവിനെ ആരാധിക്കുകയും ദൈവ സന്ദേശം ജീവിതത്തിൽ പകർത്തുകയും ചെയ്യുക വഴി മറ്റുള്ളവരിലും ഇസ്ലാമിെൻറ സന്ദേശം എത്തിക്കാൻ കഴിയുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള നദ്‌വത്തുൽ മുജാഹിദീൻ വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഡോ. ഈസ മുതവ്വ, എസ്.വി.ജലീൽ (കെ.എം.സി.സി), സഈദ് റമദാൻ നദ്‌വി (ഫ്രൻറ്സ്) എന്നിവർ ആശംസകൾ അർപ്പിച്ചു. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ജൗഹർ ഫാറൂഖി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു.
ശിഫ മൻസൂറിെൻറ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയുടെ പ്രസീഡിയം അബ്ദുൽ റസാഖ് കൊടുവള്ളി, അബ്ദുൽ മജീദ് കുറ്റ്യാടി, എൻ.റിയാസ്, നദീർ ചാലിൽ, സൈഫുല്ല ഖാസിം, നൂറുദ്ദീൻ ഷാഫി, ഹംസ മേപ്പാടി എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
