Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എഫ്.സി 'സെൻഡ് ആൻഡ് വിൻ' കാമ്പയിൻ: ആദ്യ പത്ത് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ബി.എഫ്.സി സെൻഡ് ആൻഡ് വിൻ കാമ്പയിൻ: ആദ്യ പത്ത് വിജയികളെ പ്രഖ്യാപിച്ചു
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ മണി ട്രാൻസ്ഫർ സ്ഥാപനമായ ബി.എഫ്.സി സംഘടിപ്പിക്കുന്ന 'സെൻഡ് ആൻഡ് വിൻ' റമദാൻ കാമ്പയിനിലെ ആദ്യ പത്ത് വിജയികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്കും 1,000 ഡോളർ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.

വസീം ഇഖ്ബാൽ ഇഖ്ബാൽ ഹുസൈൻ, മുഹമ്മദ് റെദ അബ്ദുല്ല മുഹമ്മദ് അലി, മുഹമ്മദ് ഖമറുദ്ദീൻ, മുഹമ്മദ് യൂനസ് റംസാൻ, ജിബിൻ ജോർജ്, ഭാസ്കരറാവു വസന്ത, നൂറീൻ അഹമ്മദ് ദാവൂദ് മുഹമ്മദ് ഹാജി, മുഹമ്മദ് ഫർഹാൻ അക്ബർ, ഫയാസ് അഹമ്മദ്, വാസിഫ് ഖാൻ മുഹമ്മദ് ഇർഷാദ് ഖാൻ എന്നിവരാണ് സമ്മാനാർഹരായ വിജയികൾ.

ക്യാമ്പയിന്‍റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ നറുക്കെടുപ്പ് തുടരുന്നതാണ്. ഓരോ നറുക്കെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,000 ഡോളർ വീതം സമ്മാനം നേടാൻ ഇനിയും അവസരമുണ്ട്. കൂടാതെ, ക്യാമ്പയിൻ അവസാനിക്കുമ്പോൾ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 100 ഗ്രാം ഗോൾഡ് ബാർ ആണ്. ബി.എഫ്.സിയുടെ ഏതെങ്കിലും ശാഖകൾ വഴിയോ, ഓൺലൈനായോ അല്ലെങ്കിൽ ബി.എഫ്.സി പേ ആപ്പ് വഴിയോ പണമയക്കുന്ന എല്ലാവർക്കും ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BFC 'Send and Win' Campaign: Top 10 Winners Announced
Next Story