ബി.എഫ്.സി റിഫയിൽ പുതിയ ശാഖ തുറന്നു
text_fieldsമനാമ: മണി ട്രാൻസ്ഫറിലും കറൻസി വിനിമയത്തിലും മുൻനിരയിലുള്ള ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ (ബി.എഫ്.സി) 53ാമത്തെ ശാഖ ഹാജിയാത്ത് റിഫയിലെ റാമിസ് മാളിൽ തുറന്നു. ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ ഉദ്ഘാടനം നിർവഹിച്ചു. മറ്റ് ബി.എഫ്.സി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചത്.
ഹാജിയാത്ത് റിഫയിലെ അൽ ഊല പെട്രോൾ സ്റ്റേഷനു സമീപമാണ് ശാഖ സ്ഥിതിചെയ്യുന്നത്, ആഴ്ചയിൽ ഏഴു ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഇവിടെ സേവനം ലഭ്യമാണ്. ശാഖയിൽ ഇടപാട് നടത്തിയ ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് ഓരോ സ്വർണനാണയം വീതം സമ്മാനം ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

