ബി.എഫ്.സി കെ.സി.എ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsകെ.സി.എ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം
മനാമ: ബി.എഫ്.സി കെ.സി.എ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് 2024 ന് തുടക്കമായി. കെ.സി.എ അങ്കണത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീം സുഹാ ട്രാവൽസ് ടീമിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകൾ നേർന്നു. ലീഗ് അധിഷ്ഠിത ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈനിൽനിന്ന് 20ലധികം ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും. ബഹ്റൈനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെന്റിൽ നടപ്പാക്കും.വിശദ വിവരങ്ങൾക്ക് സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ (മൊബൈൽ: 36631795)., ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ് (മൊബൈൽ: 39719888) , കോഓഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപ്പെടുക.

