ബി.എഫ്.സി-കെ.സി.എ ഓണം പൊന്നോണം 2024 ഓണസദ്യ
text_fieldsബി.എഫ്.സി - കെ.സി.എ ഓണം പൊന്നോണം 2024 ഓണസദ്യ ഉദ്ഘാടനം
മനാമ: ബി.എഫ്.സി-കെ.സി.എ-ഓണം പൊന്നോണം 2024 ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ.സി.എ അങ്കണത്തിൽ ഓണസദ്യ ഒരുക്കി. എം. വിൻസന്റ് എം.എൽ.എ പ്രത്യേക അതിഥിയായി പങ്കെടുത്തു. അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥി ആയിരുന്നു. അപ്പോസ്തോലിക് വികാർ ഓഫ് നോർതേൺ അറേബ്യ സെക്രട്ടറി ഫാ. ലിജോ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
പ്രത്യേക അതിഥി എം. വിൻസന്റ് എം.എൽ.എയും മുഖ്യാതിഥി പമ്പാവാസൻ നായരും ആശംസകൾ നേർന്നു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, ഓണസദ്യ കൺവീനർ റോയ് ജോസഫ് എന്നിവരടങ്ങുന്ന ഓണാഘോഷ കമ്മിറ്റി ഓണസദ്യക്ക് നേതൃത്വം നൽകി. പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമപ്രതിനിധികളും, കെ.സി.എ അംഗങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

