ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ: രജിസ്ട്രേഷൻ ഇന്നുകൂടി
text_fieldsമനാമ: ബി.എഫ്.സി -കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 വ്യക്തിഗത മത്സരങ്ങൾക്കും ടീം ഇവന്റ് മത്സരങ്ങൾക്കുമായുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 16ന് രാത്രി 10 മണി വരെ നീട്ടി. ടീം ഇവന്റിനായി രജിസ്റ്റർ ചെയ്തിട്ടും പങ്കെടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങൾ സമർപ്പിക്കാത്തവർ 18നകം വിശദ വിവരങ്ങൾ നൽകണം. ടീമുകളെ കുറിച്ച വിശദാംശങ്ങൾ 38984900 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യാം.
ടാലന്റ് സ്കാൻ ഉദ്ഘാടന ചടങ്ങും ഫാഷൻ ഷോ മത്സരവും ഒക്ടോബർ 25ന് വൈകീട്ട് ആറിന് കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടക്കും. മത്സര നിയമങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കുകൾക്കും അപ്ഡേറ്റ്സിനും www.kcabahrain.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ - വർഗീസ് ജോസഫ് (38185420/38984900) അല്ലെങ്കിൽ എക്സ് ഒഫീഷ്യോ- ലിയോ ജോസഫ് (39207951) എന്നിവരുമായി ബന്ധപ്പെടണം.

