Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.എഫ്​.സി​^കെ.സി.എ....

ബി.എഫ്​.സി​^കെ.സി.എ. ഇന്ത്യൻ ടാലൻറ്​ സ്​കാൻ നവംബർ എട്ടിന്​ തുടക്കം കുറിക്കും

text_fields
bookmark_border
ബി.എഫ്​.സി​^കെ.സി.എ. ഇന്ത്യൻ ടാലൻറ്​ സ്​കാൻ നവംബർ എട്ടിന്​ തുടക്കം കുറിക്കും
cancel

മനാമ: ബി.എഫ്​.സി​^കെ.സി.എ. ഇന്ത്യൻ ടാലൻറ്​ സ്​കാൻ നവംബർ എട്ടിന്​ തുടക്കം കുറിക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്​റൈനിലെ ഇന്ത്യൻ സമൂഹത്തിനുവേണ്ടിയുള്ള വിവിധ പ്രായത്തിലുള്ള കുട്ടികളെ നാല്​ ഗ്രൂപ്പുകളാക്കിയാണ്​ മത്​സരം. 2013 സെപ്​തംബർ 30 നും 2010 ഒക്​ടോബർ ഒന്നിനും ഇടക്ക്​ ജനിച്ചവർ ഗ്രൂപ്പ്​ ഒന്നിലാണുള്ളത്​. 2007 ഒക്​ടോബർ ഒന്നിനും 2010 സെപ്​തംബർ 30 നും ഇടയിൽ ​ ജനിച്ചവർ ഗ്രൂപ്പ്​ രണ്ടിൽ. 2004 ഒക്​ടോബർ ഒന്നിനും 2007 സെപ്​തംബർ 30 നും ഇടയിൽ ​ ജനിച്ചവർ ഗ്രൂപ്പ്​ മൂന്നിൽ. 2000 ഒക്​ടോബർ ഒന്നിനും 2004 സെപ്​തംബർ 30 നും ഇടയിൽ ​ ജനിച്ചവർ ഗ്രൂപ്പ്​ നാലിൽ. 144 വ്യക്​തിഗത ഇനങ്ങളും ആറ്​ ഗ്രൂപ്പ്​ പരിപാടികളും ഉൾപ്പെടെ 150 ഇനങ്ങളാണുള്ളത്​. ഒരാൾക്ക്​ എട്ടിനങ്ങളിലാണ്​ പ​െങ്കടുക്കാൻ കഴിയുക. ഒക്​ടോബർ 25 വരെയാണ്​ മത്​സരങ്ങളിലേക്കുള്ള എൻട്രികൾ സ്വീകരിക്കുക. നവംബർ രണ്ടിന്​ മത്​സരാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാൻറ്​ ഫിനാലെ ജനുവരിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്തസ​േമ്മളനത്തിൽ കെ.സി.എ ആക്​ടിങ്​ പ്രസിഡൻറ്​ നിത്യൻ തോമസ്​, ജനറൽ സെക്രട്ടറി വർഗീസ്​ ജോസഫ്​, ടൈറ്റിൽ സ്​പോൺസർ ബി.എഫ്​.സി ജനറൽ മാനേജർ പാൻസിലി വർക്കി, സ്​പോൺസർഷിപ്പ്​ കൺവീനർ പി.പി ചാക്കുണ്ണി, കോർ വർക്കിങ്​ ഗ്രൂപ്പ്​ ചെയർമാൻ വർഗീസ്​ കാരക്കൽ, ജനറൽ കൺവീനർ ലിയോ ജോസഫ്​, അസി.ജനറൽ സെക്രട്ടറി ബൈജു എബ്രഹാം എന്നിവർ സംബന്​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bfc kcaBahrain News
News Summary - bfc kca-bahrain-bahrain news
Next Story