Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എഫ്.സി ‘സെൻഡ് ആൻഡ് വിൻ’ആറാംഘട്ട വിജയികളെ പ്രഖ്യാപിച്ചു; 10 പേർക്ക് 1,000 ഡോളർ വീതം സമ്മാനം

text_fields
bookmark_border
ബി.എഫ്.സി ‘സെൻഡ് ആൻഡ് വിൻ’ആറാംഘട്ട വിജയികളെ പ്രഖ്യാപിച്ചു;   10 പേർക്ക് 1,000 ഡോളർ വീതം സമ്മാനം
cancel

മനാമ: ബി.എഫ്.സി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ‘സെൻഡ് ആൻഡ് വിൻ’ കാമ്പയിന്‍റെ ആറാം ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭാഗ്യശാലികൾക്ക് 1,000 ഡോളർ വീതം സമ്മാനമായി ലഭിക്കും. മുഹമ്മദ് മഹ്ഫുജുർ റഹ്മാൻ, യമുന മൽകാന്തി വെലിഗമ, ഷെഹ്സാദ് അലി, മുഹമ്മദ് ഷാഹിൻ മുഹമ്മദ് , എം.ഡി അൻവർ ഹൊസൈൻ, മുഹമ്മദ് ഇജാസ് ഖാലിദ്, മതിവുള്ള തോട്ട ഖാൻ, ബിട്ടു സിംഗ്, മഹ്മൂദ് അഹമ്മദ്, താന്തോന്നിയിൽ സജീർ എന്നിവരാണ് വിജയികൾ.

സമ്മാനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും നടക്കുന്ന നറുക്കെടുപ്പിലൂടെ 1,000 ഡോളർ വീതം നേടാനുള്ള അവസരം കാമ്പയിൻ കാലയളവിൽ ഉടനീളം ലഭ്യമാണ്. കൂടാതെ, ഈ സീസണിലെ ഏറ്റവും ആകർഷകമായ ബമ്പർ സമ്മാനം 100 ഗ്രാം സ്വർണ്ണക്കട്ടിയാണ്. വരും ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഈ മെഗാ സമ്മാനം ആർക്കും സ്വന്തമാക്കാം. ബി.എഫ്.സിയുടെ ഏതെങ്കിലും ബ്രാഞ്ച് വഴിയോ വെബ്‌സൈറ്റ് വഴിയോ പണം അയക്കുന്നവർക്ക് നറുക്കെടുപ്പിന്റെ ഭാഗമാകാം. ബി.എഫ്.സി പേ ആപ്പ് വഴി ഇടപാടുകൾ നടത്തുന്നവർക്കും ഈ സുവർണ്ണാവസരം ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BFC announces winners of sixth round of ‘Send and Win’; 10 winners to receive $1,000 each
Next Story